സമര്‍പ്പിച്ചത് admin തീയതി ചൊവ്വ, 02/21/2012 - 10:03
തിരൂരില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. മലയാളം സര്‍വകലാശാല തിരൂരില്‍ തുഞ്ചത്ത് എഴുത്തച്ചന്റെ പേരില്‍ തുഞ്ചന്‍ സ്മാരകവുമായി ബന്ധപ്പെടുത്തിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് സി.മമ്മൂട്ടി എം.എല്‍ .എ, സര്‍വകലാശാല സ്‌പെഷല്‍ ഓഫീസര്‍ കെ.ജയകുമാര്‍ എന്നിവരോടൊപ്പം തുഞ്ചന്‍ സ്മാരകവും, തുഞ്ചന്‍ കോളേജും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
സമര്‍പ്പിച്ചത് admin തീയതി ബുധന്‍, 02/15/2012 - 11:03
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം പുറപ്പാട് ദിവസമായ മാര്‍ച്ച് 29 ന് പെരിന്തല്‍മണ്ണ നഗരസഭയിലെയും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉച്ചവരെ ജില്ലാ കലക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് തടസ്സമുാകുന്നില്ലെന്ന് ഭാരവാഹികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
|
സമര്‍പ്പിച്ചത് admin തീയതി ശനി, 02/18/2012 - 09:09
സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ 'വിദ്യാ യാത്ര' പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിലെ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സൈക്കിള്‍ വിതരണം കോട്ടൂര്‍ എ.കെ.എം. ഹൈസ്കൂളില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ വാഹിദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൈഹാനത്ത്, പ്രധാനാധ്യാപകന്‍ ബഷീര്‍ കുരുണിയന്‍ , ബാവ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
|
സമര്‍പ്പിച്ചത് admin തീയതി ബുധന്‍, 02/15/2012 - 11:01
പഞ്ചായത്ത്-സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ നടത്തുന്ന ഗ്രാമയാത്രയക്ക് ജില്ലയില്‍ വന്‍ സ്വീകരണം. കേരളീയ ഗ്രാമങ്ങളുടെ തനിമയും നന്‍മയും പ്രോജ്ജ്വലമാക്കാനും സാമൂഹിക സാംസ്കാരിക മേഖലകളില്‍ വികസനത്തിന്റെ വിജയമുദ്ര ചാര്‍ത്തുവാനും ലക്ഷ്യമിട്ടാണ് ഗ്രാമ യാത്ര. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ അറവങ്കരയില്‍ അറബന മുട്ട്, കോല്‍ക്കളി, ചെമേളം തുടങ്ങിയ വിവിധ കലാപരിപാടികളോടെയാണ് ഗ്രാമയാത്രയ്ക്ക് സ്വീകരണം നല്‍കിയത്. പൂക്കോട്ടൂര്‍ പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയില്‍ ഉബൈദുള്ള എം.എല്‍ .എ, ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്ദ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ചേര്‍ന്ന വിശേഷാല്‍ ഗ്രാമസഭയില്‍ വനിതകളും വയോജനങ്ങളുമുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ഗ്രാമ സഭയില്‍ ജനങ്ങളുന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മന്ത്രിയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറുപടി നല്‍കി. നിവേദനങ്ങള്‍ സ്വീകരിക്കുന്നതിന് മന്ത്രി എം.കെ. മുനീര്‍ ജനങ്ങളിലേക്കിറങ്ങിച്ചെന്നത് പ്രായമായവര്‍ക്കും മറ്റും ഏറെ ആശ്വാസമായി. ജന പങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.
|
സമര്‍പ്പിച്ചത് admin തീയതി ശനി, 02/18/2012 - 09:06
ജില്ലാ ഹോമിയോ വകുപ്പിന് കീഴില്‍ വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. മെഡിക്കല്‍ ഓഫീസര്‍ ആറ് ഒഴിവുകള്‍ . യോഗ്യത ബി.എച്ച്.എം.എസ്. ശമ്പളം 20740. ഇന്റര്‍വ്യൂ ഫെബ്രുവരി 21. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : യോഗ്യത എം.ഫില്‍ .ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്. ശമ്പളം 15000. ഇന്റര്‍വ്യൂ 22 ന്. ഫാര്‍മസിസ്റ്റ് : യോഗ്യത എന്‍ .സി.പി (ഹോമിയോ). ശമ്പളം 7500. ഇന്‍ര്‍വ്യൂ 24 ന്. അറ്റന്‍ഡര്‍ : യോഗ്യത എസ്.എസ്.എല്‍ .സി യും ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്തുള്ള രണ്ട് വര്‍ഷത്തെ പരിചയം. ശമ്പളം 6000. ഇന്റര്‍വ്യൂ 27 ന്. ഡി.റ്റി.പി. ഓപ്പറേറ്റര്‍ : ശമ്പളം 6000. ഇന്റര്‍വ്യൂ 29 ന്.
|
സമര്‍പ്പിച്ചത് admin തീയതി ബുധന്‍, 02/15/2012 - 10:54
ജില്ലയില്‍ എ.പി.എല്‍ . കാര്‍ഡ് കൈവശമുള്ള എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ബി.പി.എല്‍ . കാര്‍ഡാക്കി മാറ്റി നല്‍കുവാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എ.പി.എല്‍ . കാര്‍ഡ് കൈവശമുള്ള കുടുംബങ്ങള്‍ ഐ.റ്റി.ഡി.പി ഓഫീസ് മുഖേന ബി.പി.എല്‍ . കാര്‍ഡാക്കി മാറ്റാന്‍ അപേക്ഷ നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സമയബന്ധിതമായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ബി.പി.എല്‍ . കാര്‍ഡ് നല്‍കുന്നതാണ്. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാധാകൃഷ്ണന്‍ , അക്കൗണ്ട്സ് ഓഫീസര്‍ വി. മോഹനകൃഷ്ണന്‍ , ട്രൈബല്‍ ഓഫീസര്‍മാര്‍ദ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
|
സമര്‍പ്പിച്ചത് admin തീയതി ശനി, 02/18/2012 - 09:04
വി.എച്ച്.എസ്.ഇ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസ് സെക്രട്ടറിഷിപ്പ്, ബാങ്കിങ് അസിസ്റ്റന്റ്, അക്കൗിങ് ആന്‍ഡ് ഓഡിറ്റിങ്, റിസപ്ഷന്‍ , ബുക്ക് കീപ്പിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ , കാറ്ററിങ് ആന്‍ഡ് റസ്റ്റോറന്റ് മാനേജ്‌മെന്റ്, ജനറല്‍ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്മാന്‍ഷിപ്പ് എന്നിവയില്‍ 45 ദിവസത്തെ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര്, വിലാസം, പ്രായം, പഠിച്ച വിഷയം, സ്കൂള്‍ , താത്പര്യമുള്ള ഫിനിഷിങ് സ്കൂള്‍ കേന്ദ്രം തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ ഫെബ്രുവരി 25 വൈകിട്ട് അഞ്ചിനകം പ്രോഗ്രാം കോഡിനേറ്റര്‍ , കിറ്റ്‌സ് സ്റ്റഡി സെന്റര്‍ ലോഗന്‍ റോഡ്, തലശ്ശേരി എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷകര്‍ക്ക് 23 വയസ്സ് കഴിയരുത്. അപേക്ഷാ ഫോം വി.എച്ച്.എസ്.സി. വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0490 2344419.
|
സമര്‍പ്പിച്ചത് admin തീയതി ബുധന്‍, 02/15/2012 - 10:52
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2011-12 ഭാഗമായി 'ഭക്ഷ്യസുരക്ഷക്ക് സ്കൂള്‍ കുട്ടികളിലൂടെ പച്ചക്കറി കൃഷി വ്യാപനം' പദ്ധതിയുടെ ഉദ്ഘാടനം പൊന്മള ജി.യു.പി.എസ്സ്. ല്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി. കോയാമു നിര്‍വ്വഹിച്ചു. തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് പായ്ക്കറ്റും കൃഷി രീതികളെ കുറിച്ചുള്ള പുസ്തകവും വിതരണം ചെയ്തു. പൊന്മള കൃഷി ഓഫീസര്‍ സലാം ആലങ്ങാടന്‍ പച്ചക്കറി കൃഷിയെക്കുറിച്ച് ക്ലാസെടുത്തു.
|
സമര്‍പ്പിച്ചത് admin തീയതി വെള്ളി, 02/17/2012 - 11:01
ഐ-പി.ആര്‍ .ഡി പുസ്തകങ്ങള്‍ക്ക് 40 ശതമാനം കിഴിവ്മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തോടനുബന്ധിച്ച് വൈദ്യര്‍ സ്മാരകത്തില്‍ ഇന്ന് (ഫെബ്രുവരി 17) വൈകീട്ട് നാല് മുതല്‍ പുസ്തകമേളയും പ്രദര്‍ശനവും നടക്കും. ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ 40 ശതമാനം കിഴിവില്‍ മേളയില്‍ ലഭിയ്ക്കും.കേരളത്തിലെ പ്രമുഖ പ്രസാധകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സംസ്ഥാന പുരാരേഖാ വകുപ്പ്, പുരാവസ്തു വകുപ്പ് എന്നിവര്‍ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് നാലിന് കെ.പി. രാമനുണ്ണി പുസ്തകമേളയും പ്രദര്‍ശനവും ഉദ്ഘാടനവും ചെയ്യും.
|
സമര്‍പ്പിച്ചത് admin തീയതി ചൊവ്വ, 02/14/2012 - 09:58
പെരിന്തല്‍മണ്ണ താലൂക്കില്‍ താഴേക്കോട് പഞ്ചായത്തില്‍ എട്ടാം വാല്‍ഡില്‍ മുരുക്കുംപുറത്ത് നടത്തി വരുന്ന 171-ാം നമ്പര്‍ റേഷന്‍കട നടത്തുന്നതിന് അംഗീകൃത ചില്ലറ വ്യാപാരിയായി നിയമിക്കുന്നതിന് താത്പര്യമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തൊഴില്‍ രഹിതരായ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട ഗ്രാമവാസികള്‍ക്ക് മുന്‍ഗണന. നിശ്ചിത ഫോമില്‍ മാര്‍ച്ച് മൂന്നിനകം അപേക്ഷിക്കണം.
|
സമര്‍പ്പിച്ചത് admin തീയതി വെള്ളി, 02/17/2012 - 10:58
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വരുമാനം ഉപയോഗിച്ച് നിര്‍ധന രോഗികള്‍ക്ക് കാരുണ്യ ബെനവലെന്റ് ഫിലൂടെ ചികിത്സാ ധനസഹായം നല്‍കുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കുന്ന ബി.പി.എല്‍ . റേഷന്‍കാര്‍ഡുള്ളവര്‍ക്കും അല്ലെങ്കില്‍ രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളരുമായ രോഗികള്‍ക്ക് അപേക്ഷിക്കാം. ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫോം പൂരിപ്പിച്ച് റേഷന്‍കാര്‍ഡിന്റെ പകര്‍പ്പും ആശുപത്രി ചികിത്സാ രേഖകളും സഹിതം കാന്‍സര്‍ , കിഡ്‌നി, ഹ്യദ്രോഗം, പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
|
സമര്‍പ്പിച്ചത് admin തീയതി ചൊവ്വ, 02/14/2012 - 09:55
ഗ്രാമങ്ങളുടെ സാംസ്ക്കാരിക-രാഷ്ട്രീയ-സാമൂഹിക പുനര്‍ നിര്‍മിതി ലക്ഷ്യമിട്ട് പഞ്ചായത്ത്-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നടത്തുന്ന 'ഗ്രാമയാത്ര' ഇന്ന് (ഫെബ്രുവരി 14) രാവിലെ പൂക്കോട്ടൂരില്‍ തുടങ്ങും. രാവിലെ പൂക്കോട്ടൂരിലെ 12 -ാം വാര്‍ഡ് അറവങ്കര-കാളിയപ്പറമ്പില്‍ വിശേഷാല്‍ ഗ്രാമസഭ മന്ത്രി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍ . എ അധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം, വാര്‍ഡ് മെമ്പര്‍ സുമയ്യ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് പുളിക്കല്‍ 15-ാം വാര്‍ഡ് കൊട്ടപ്പുറത്ത് വിശേഷാല്‍ ഗ്രാമസഭ മന്ത്രി ഉദ്ഘാടനം ചെയ്യും. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ അധ്യക്ഷനാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുള്ള, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജമാലുദീന്‍ എന്നിവര്‍ പങ്കെടുക്കും.
|
സമര്‍പ്പിച്ചത് admin തീയതി വെള്ളി, 02/17/2012 - 10:55
എടവണ്ണ ആസ്ഥാനമാക്കി സര്‍ക്കാര്‍ അനുവദിച്ച 184-ാമത് സബ് ട്രഷറി എടവണ്ണ ഗ്രാമപഞ്ചായത്ത് മന്ദിരത്തില്‍ ഫെബ്രുവരി 18 ന് പ്രവര്‍ത്തനം തുടങ്ങും. ട്രഷറിയുടെ ഉദ്ഘാടനം രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ട്രഷറി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ പി.കെ. ബഷീര്‍ എം.എല്‍ .എ അധ്യക്ഷനാവും. എം.ഐ. ഷാനവാസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. സ്ഥിരനിക്ഷേപ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉദ്ഘാടനം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും നിര്‍വഹിക്കും. സാസ്കാരിക വകുപ്പു മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ വിശിഷ്ടാതിഥിയാവും.
|
സമര്‍പ്പിച്ചത് admin തീയതി ചൊവ്വ, 02/14/2012 - 09:50
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ സ്കൂളുകളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് മൂന്ന് വരെ തീയതികളില്‍ സ്കൂളുകളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ , ശില്പശാലകള്‍ , പ്രദര്‍ശനങ്ങള്‍ , ചര്‍ച്ചകള്‍ , സാംസ്ക്കാരിക പരിപാടികള്‍ , പ്രധാന ദിന ആഘോഷങ്ങള്‍ എന്നിവ നടത്തുന്നതിന് പരമാവധി 4000 രൂപ വീതമാണ് ഒരു സ്കൂളിന് നല്‍കുക. പരിപാടികള്‍ നടത്തുന്നതിന് താത്പര്യമുള്ള സര്‍ക്കാര്‍ -എയ്ഡഡ്-അണ്‍ എയ്ഡഡ്-സി.ബി.എസ്.ഇ സ്കൂളുകള്‍ പരിപാടികളുടെ വിശദ വിവരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ diomlpm@gmail.com ലോ ഫെബ്രുവരി 16 ന് വൈകീട്ട് അഞ്ചിനകം നല്‍കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 സ്കൂളുകള്‍ക്കാണ് ധനസഹായം അനുവദിക്കുക.
|
സമര്‍പ്പിച്ചത് admin തീയതി വെള്ളി, 02/17/2012 - 10:52
ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ എല്‍ .ബി.എസ്. ന്റെ പെരിന്തല്‍മണ്ണ തിരൂരങ്ങാടി, തിരൂര്‍ , മഞ്ചേരി കേന്ദ്രങ്ങളില്‍ 10-ാം ക്ലാസ് പാസ്സായവര്‍ക്ക് ഡി.ടി.പി, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ , പ്ലസ് റ്റു പാസ്സായവര്‍ക്ക് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങിലും പരിശീലനം നല്‍കും. വെള്ള പേപ്പറിലെഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, 20000 രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ജില്ലാ പഞ്ചായത്തിലോ ഗ്രാമപഞ്ചായത്തുകളിലോ നല്‍കണം. കവറിന് പുറത്ത് ജില്ലാ പഞ്ചായത്ത് കംപ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ പരിശീലനത്തിനുള്ള അപേക്ഷ എന്നെഴുതണം. പഠിക്കാന്‍ സൗകര്യപ്പെടുന്ന കേന്ദ്രം അപേക്ഷയില്‍ വ്യക്തമാക്കണം
|
സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 02/13/2012 - 10:53
കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയവും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന അപ്പാരല്‍ ഡിസൈന്‍ പരിശീലന കേന്ദ്രത്തിന്റെ ഉല്‍ഘാടനം വ്യവസായ - ഐ.ടി വികസന വകുപ്പു മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി ഉല്‍ഘാടനം ചെയ്തു. വനികതള്‍ക്ക് എംബ്രോയ്ഡറി, അലങ്കാര തുന്നല്‍ , തയ്യല്‍ എന്നിവയില്‍ പരിശീലനം നല്‍കി ജോലി ഉറപ്പ് വരുത്തുന്നതിന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ രൂപം നല്‍കിയിട്ടുള്ള പദ്ധതിയുടെ ഭാഗമാണിത്. വേങ്ങര വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ ഖമറുന്നിസ അന്‍വര്‍ അധ്യക്ഷയായി.
|
സമര്‍പ്പിച്ചത് admin തീയതി വ്യാഴം, 02/16/2012 - 09:02
വ്യവസായ വകുപ്പ് നല്‍കിയ മാര്‍ജിന്‍ മണി വായ്പക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവായി. മാര്‍ച്ച് 31 വരെയാണ് കാലാവധി. തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കാണ് പദ്ധതി ബാധകമാവുക. വായ്പ വാങ്ങിയ സംരംഭകന്‍ മരണപ്പെടുകയും സ്ഥാപനം നിന്നുപോകുകയും സ്ഥാപനത്തിന്റെ ആസ്തികള്‍ നിലവിലില്ലാതിരിക്കയും ചെയ്ത കേസുകളില്‍ മുതലും പലിശയും പിഴപ്പലിശയും എഴുതിതള്ളും. മരണപ്പെട്ട സംരംഭകന്റെ അവകാശികള്‍ ഇതിനായി അപേക്ഷിക്കണം.
|
സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 02/13/2012 - 10:50
ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി കെ.പി.മോഹനന്‍ അറിയിച്ചു. മഞ്ചേരിയില്‍ നടന്ന കര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നെല്‍ കര്‍ഷകരുടെ പ്രധാന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും.
|
സമര്‍പ്പിച്ചത് admin തീയതി ബുധന്‍, 02/15/2012 - 11:08
അലിഗഡ് മുസ്ലീം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തില്‍ എം.ബി.എ, ബി.എ.എല്‍.എല്‍.ബി എന്നീ കോഴ്‌സുകളുടെ 2012-13 അധ്യായന വര്‍ഷ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിനകം അപേക്ഷിക്കണം. മെയ് അഞ്ചിന് പ്രവേശന പരീക്ഷ നടത്തും. കോഴിക്കോട് ഫാറൂഖ് കോളജാണ് കേരളത്തിലെ ഏക പരീക്ഷാ കേന്ദ്രം. എം.ബി.എ. കോഴ്‌സിന് ഏതെങ്കിലും ഡിഗ്രിക്ക് 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കും എല്‍.എല്‍.ബി. കോഴ്‌സിന് പ്ലസ് ടു വിന് 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കുമാണ് യോഗ്യത. 22 വയസ്സില്‍ കൂടരുത്. നടപ്പു വര്‍ഷം യോഗ്യതാ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിയ്ക്കാം. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ജൂണ്‍ 18 നകം ബന്ധപ്പെട്ട ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.amucontrollerexams.com ല്‍ ലഭിക്കും.
|
സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 02/13/2012 - 10:43
മലബാര്‍ മേഖലയിലെ ടൂറിസം വികസനത്തിനായി ടൂറിസം പ്രാധാന്യമുള്ള വിവിധ പ്രദേശങ്ങള്‍ കോര്‍ത്തിണക്കി നടപ്പാക്കുന്ന ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിക്ക് ഫെബ്രുവരി 12 ന് നിലമ്പൂരില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായ നിലമ്പൂര്‍ ടൗണ്‍ സ്ക്വയറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.
|