Skip to main content

August 2010

മങ്കട മണ്ഡലത്തില്‍ 3.21 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി

കാറ്റഗറി :

മങ്കട അസംബ്ലി മണ്ഡലത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മഞ്ഞളാംകുഴി അലി എം.എല്‍എയുടെ വികസന ഫണ്ടില്‍നിന്നും വിവിധ പ്രവൃത്തികള്‍ക്കായി 3,21,55,925 രൂപയുടെ ഭരണാനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. 549 പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്.

ജില്ലയില്‍ 12 ബ്ലോക്കുകളിലെ 108 സംവരണ മണ്ഡലങ്ങള്‍ തെരഞ്ഞെടുത്തു

കാറ്റഗറി :

ജില്ലയിലെ 12 ബ്ലോക്ക്പഞ്ചായത്തുകളില്‍ നിന്ന് 108 സംവരണ മണ്ഡലങ്ങള്‍ തെരഞ്ഞെടുത്തതായി ജില്ലാകളക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. ഇതില്‍ 12 മണ്ഡലങ്ങള്‍ പട്ടികജാതി ജനറലും നാലെണ്ണം പട്ടികജാതി വനിതാ സംവരണവുമാണ്.

വണ്ടൂൂര്‍ മണ്ഡലത്തില്‍ 2.91 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി

കാറ്റഗറി :

വണ്ടൂൂര്‍ അസംബ്ലി മണ്ഡലത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എ.പി. അനില്‍കുമാര്‍ എം.എല്‍എയുടെ വികസന ഫണ്ടില്‍നിന്നും വിവിധ പ്രവൃത്തികള്‍ക്കായി 2,91,73,915 രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 172 പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്.

നിലമ്പൂരില്‍ രണ്ട് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കാറ്റഗറി :

നിലമ്പൂര്‍ മണ്ഡലത്തില്‍ ചാലിയാറിനു കുറുകെ നിര്‍മ്മിച്ച രണ്ട് പാലങ്ങള്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. ചുങ്കത്തറ - കൈപ്പിനി - എരുമമുണ്ട റോഡില്‍ നിര്‍മ്മിച്ച കൈപ്പിനിക്കടവ് പാലം, അകമ്പാടം - പാതാര്‍ - പോത്തുകല്ല് റോഡില്‍ നിര്‍മ്മിച്ച പനങ്കയം പാലം എന്നിവയാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.

പ്രതീക്ഷാഭവന്‍ കെട്ടിട ശിലാസ്ഥാപനം ഇന്ന്

കാറ്റഗറി :

സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ തവന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവന്‍ പുനരധിവാസ കേന്ദ്രത്തിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ഇന്ന് (ആഗസ്ത് 31) ഉച്ചയ്ക്ക് 12ന് ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ തറക്കല്ലിടും.

വിമുക്തഭടന്മാര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാം

കാറ്റഗറി :

പുതുക്കാത്തതിനാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ട വിമുക്തഭടന്മാര്‍ക്ക് പുതുക്കുന്നതിന് അവസരം. താല്പര്യമുള്ളവര സെപ്തംബര്‍ 30നകം ജില്ലാ സൈനീകക്ഷേമ ഓഫീസില്‍ ബന്ധപ്പെടണം.

ബ്ലോക്കപഞ്ചായത്ത്: വിചാരണ ആറിനും എട്ടിനും

കാറ്റഗറി :

തിരൂര്‍ , കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തുകളുടെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശ പരാതികളിലുള്ള വിചാരണ സെപ്തംബര്‍ ആറിനും വണ്ടൂര്‍ ബ്ലോക്ക്പഞ്ചായത്തിലേത് എട്ടിനും തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ഡവലപ്പ്‌മെന്റ് അതോറിറ്റി കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും. പരാതിക്കാര്‍ രാവിലെ 11ന് ഹാജരാകണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

ടി.ടി.ഐ കലാമേള

കാറ്റഗറി :

മലപ്പുറം റവന്യു ജില്ലാ ടി.ടി.ഐ കലാമേളയിലെ വിഭാഗം രണ്ട് സ്റ്റേജിന മത്സരങ്ങള്‍ ഇന്ന് (ആഗസ്ത് 31) മേല്‍മുറി എം.എം.ഇ ടി.ടി.ഐയില്‍ നടക്കും.

പരിശീലനം

കാറ്റഗറി :

കോഴിക്കോട് നടുവട്ടം സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ പാലുല്പാദന പരിശീലന പരിപാടി നടത്തും. ഫോണ്‍ : 0495 2414579.

ഡേറ്റാ ബാങ്ക്

കാറ്റഗറി :

മമ്പാട് ഗ്രാമപഞ്ചായത്തിലെ നെല്‍വയല്‍ , തണ്ണീര്‍ത്തടം സംബന്ധിച്ച ഡേറ്റാബാങ്ക് പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ , മമ്പാട്, പുള്ളിപ്പാടം, വണ്ടൂര്‍ വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധിക്കാം.