Skip to main content

ആരോഗ്യം

തിരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിന് വീഴ്ച വരുത്തരുത് - ജില്ലാ കലക്ടര്‍

കാറ്റഗറി :

തിരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും അടിയന്തരമായി ലഭ്യമാക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ട്, റവന്യു ഡിവിഷനല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ജില്ലാകലക്ടര്‍ പി.എം. ഫ്രാന്‍സിസ് നിര്‍ദേശം നല്‍കി.

ആരോഗ്യം

കാറ്റഗറി :

ആധുനിക ചികിത്സാ സൗകര്യങ്ങളോടെ എല്ലാ പ്രത്യേക വിഭാഗങ്ങളോടും കൂടിയ ജില്ലാ ആശുപത്രി മഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്നു. തിരൂര്‍ , പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ , തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് താലൂക്ക്  ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.

മലപ്പുറത്തിന്റെ നാട്ടു വൈദ്യ പാരമ്പര്യം

കാറ്റഗറി :

പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഔഷധം. ഔഷധം ഒരുവനെ ശരിയായ രീതിയില്‍ ജീവിക്കാന്‍ അനുവദിക്കുന്നു. പ്രതിരോധം എന്ന നിലയിലും രോഗശമനം എന്ന നിലയിലും രോഗത്തിന് പ്രതിവിധി എന്ത് എന്ന മനുഷ്യന്റെ അന്വേഷണത്തിന് രോഗത്തോളം തന്നെ പഴക്കമുണ്ടാകും. അതിനാല്‍ മനുഷ്യനോളം തന്നെ പഴക്കം വൈദ്യത്തിനുമുണ്ടാകും.  ഒരു സമൂഹത്തിന്, വ്യക്തിക്ക് ശരിയെന്ന് തോന്നുന്ന കാര്യം മറ്റൊരു വ്യക്തിക്ക് ശരിയായിരിക്കണമെന്നില്ല. അതുപോലെത്തന്നെയാണ് രോഗചികിത്സയുടെ കാര്യവും. എല്ലാ ചികിത്സാരീതികളും എല്ലാ സമൂഹവും അംഗീകരിക്കണമെന്നില്ല. ചില സമൂഹത്തില്‍ വ്യക്തികളില്‍ പ്രസ്തുത ചികിത്സക്ക് പ്രസക്തി ഉണ്ടാകുന്നതു കൊണ്ടാണ് അത് നിലനില്‍ക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മനസ്സിലാക്കുമ്പോഴാണ് എല്ലാത്തരം വൈദ്യത്തിനും പ്രസക്തിയുണ്ട് എന്ന് സാമന്യാര്‍ത്ഥത്തില്‍ പറയുന്നത്.

Syndicate content