Skip to main content

കലാ-സാംസ്കാരികം

സാംസ്കാരികം

മറുനാട്ടുകാര്‍ക്ക് മലപ്പുറം ഒരു മാപ്പിള നാട് മാത്രമാണ്. തലയില്‍ വട്ടക്കെട്ടും അരയില്‍ മലപ്പുറം കത്തിയും തിരുകിയ മാപ്പിളമാരുടെ നാട്. ഖിലാഫത്ത് സമരവും പൂക്കോട്ടൂര്‍ യുദ്ധവും ഭാഷാ സമരവുമെല്ലാം ഉഴുതു മറിച്ച സമര ഭൂമി. എന്നാല്‍ പലരും ഓര്‍ക്കാത്ത ചിലതുണ്ട്. ഈ മണ്ണില്‍ നിന്നാണ് മലയാള ഭാഷ ചിറകടിച്ചുയര്‍ന്നത്. ഇവിടത്തെ ഇടവഴികളിലാണ് മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകള്‍ ഇതള്‍ പൊഴിഞ്ഞത്.

മലപ്പുറത്തിന്റെ സംഗീത പാരമ്പര്യം

മലപ്പുറം ജില്ലയുടെ സംഗീത ചരിത്രത്തില്‍ ശരിയായ വിധത്തില്‍ മനസ്സിലാക്കപ്പെടാതെ പോയ ഒരു സമാന്തര ധാരയുണ്ട്. അത് ഹിന്ദുസ്ഥാന്‍ സംഗീത പാരമ്പര്യത്തിന്റേതാണ്. ചരിത്ര പുസ്തകങ്ങളില്‍ പേരു ചേര്‍ക്കപ്പെടാതെ പോയ കുറെ നാടോടികളായ സംഗീതജ്ഞര്‍ അവരുടെ ജീവിതം കൊണ്ട് സ്വരപ്പെടുത്തിയ ഒരു സംഗീത സഞ്ചാരമാണത്. ജീവിതാന്വേഷണം സംഗീതാലാപനമാക്കിത്തീര്‍ത്ത് അലഞ്ഞു തിരിഞ്ഞ് മലപ്പുറത്തെത്തിചേര്‍ന്നവര്‍, ഇവിടെ താവളമാക്കിയവര്‍, അവരില്‍ നിന്ന് സംഗീതം പഠിച്ചു വളര്‍ന്നവര്‍, അവരുടെ മെഹ്ഫിലുകള്‍ (സംഗീത കൂടലുകള്‍) കൊണ്ട് പുരലാതെ പുലര്‍ന്ന സംഗീത രാത്രികല എന്നിങ്ങനെ ബൊഹീമിയന്‍ ലാവണ്യമുയര്‍ന്ന ചരിത്രസ്മൃതികളില്‍ സ്പന്ദിക്കുന്നുണ്ട്.

മലപ്പുറത്തിന്റെ കലാ പാരമ്പര്യം

ഏറെ സാസ്കാരിക പാരമ്പര്യമുള്ള ദേശങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ല കലാ പാരമ്പര്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. നാടനെന്നും ക്ലാസിക്കെന്നും അറിയപ്പെടുന്ന രണ്ടു കലാധാരകള്‍ക്കും പ്രാമുഖ്യം ഉള്ള നാടാണിത്. വ്യത്യസ്തങ്ങളായ ഒട്ടേറെ നാടന്‍ കലകള്‍ നാട്ടിന്‍ പുറങ്ങളില്‍ അരങ്ങേറിവരുന്നു. ജനങ്ങളുടെ ആചാരം, വിശ്വാസം, ജീവിതം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവ ഓരോന്നും രൂപപ്പെട്ടുവരുന്നത്. ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടാണ് ക്ലാസിക് കലകള്‍ അവതരിപ്പിച്ചു വരുന്നത്. ഇവ നാടിന് ശാസ്ത്ര പദ്ധതികളനുസരിച്ച് ചിട്ടപ്പെടുത്തിയവയും മാറ്റങ്ങളെ ഉപരോധിക്കുന്നവയുമാണ്.

Syndicate content