Skip to main content

മലപ്പുറം ജില്ല

പൊതുവിവരങ്ങള്‍

കാറ്റഗറി :

മലപ്പുറം ജില്ല ഒറ്റ നോട്ടത്തില്‍

ജില്ലയുടെ പേര് : മലപ്പുറം
രൂപീകരണം : 1969 ജൂണ്‍ 16
അതിരുകള്‍  
പടിഞ്ഞാറ് : അറബികടല്‍
തെക്ക്  : പാലക്കാട്, തൃശൂര്‍ ജില്ലകള്‍
കിഴക്ക്  : നീലഗിരി മലകള്‍
വടക്ക് : കോഴിക്കോട്, വയനാട് ജില്ല
വിസ്തീര്‍ണ്ണം : 3550 ച.കി.മീ.
ജനസംഖ്യ : 3,629,640
പുരുഷന്മാര്‍ : 1,759,479 
സ്തീകള്‍ : 1,870,161
ജനസാന്ദ്രത : 1022
സ്ത്രീപുരുഷ അനുപാതം : 1063 : 1000
പാര്‍ലമെന്റ് മണ്ഡലങ്ങള്‍ : 2 (മലപ്പുറം, പൊന്നാനി)
നിയമസഭാ മണ്ഡലങ്ങള്‍  : 16
മുനിസിപ്പാലിറ്റി  : 5
താലൂക്ക് : 6
ബ്ലോക്ക് പഞ്ചായത്ത് : 14
ഗ്രാമപഞ്ചായത്ത്  : 102
വില്ലേജ് : 135
വിദ്യാഭ്യാസ ജില്ല : 2
സാക്ഷരത : 88.61%
സ്ത്രീകള്‍ : 85.96%
പുരുഷന്‍മാര്‍ : 91.46%
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് : അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍
ജില്ലാ കലക്ടര്‍ : എം.സി.മോഹന്‍ദാസ് (ഐ.എ.എസ്.)
ജില്ലയുടെ വെബ് സൈറ്റ് :-  http://www.malappuram.gov.in/

ലോക്‌സഭാ മണ്ഡലങ്ങള്‍
മലപ്പുറം, പൊന്നാനി, വയനാട് (കുറച്ചു ഭാഗം)

നിയമസഭാ മണ്ഡലങ്ങള്‍
മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂര്‍ , വണ്ടൂൂര്‍ , മങ്കട, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍ , തിരൂരങ്ങാടി, താനൂര്‍ , കോട്ടക്കല്‍ , തവനൂര്‍ , വേങ്ങര, ഏറനാട്, വള്ളിക്കുന്ന്

താലൂക്കുകള്‍
ഏറനാട്, നിലമ്പൂര്‍ , പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍ , തിരൂരങ്ങാടി

നഗര സഭകള്‍
മഞ്ചേരി, തിരൂര്‍ , പൊന്നാനി, മലപ്പുറം, പെരിന്തല്‍മണ്ണ

മലപ്പുറം ജില്ല

കാറ്റഗറി :

മലരണിക്കാടുകളും മരതകപ്പട്ടുടുത്ത മാമലകളും പച്ചപ്പാടങ്ങളും കൊച്ചരി പ്രാവുകളും സൗഹൃദത്തിന്റെ സ്നേഹ ഗീതി പാടുന്ന മാനുഷരും. മലപ്പുറം എന്നു കേള്‍ക്കുമ്പോള്‍ മനുഷ്യ സ്നേഹികളുടെ മനസ്സിലൂറുന്ന ചിത്രമിതാണ്. ഇത് മാത്രം പോരാ. സ്വാതന്ത്ര്യത്തിന് വേണ്ടി ചോര കൊടുത്ത ധീര ദേശാഭിമാനികളും, സമന്വയത്തിന്റെ തേരു തെളിച്ച സാംസ്കാരിക നായകരും വീരചരിതം രചിച്ച ദൈവത്തിന്റെ സ്വന്തം നാട്  മലപ്പുറം തന്നെയാണ്. മലബാറിന്റെ സിരാകേന്ദ്രമായ കോഴിക്കോട്ട് നിന്നും അമ്പത് കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറി നീലഗിരിക്കുന്നുകളുടെ മടിയില്‍ തലവെച്ച്, അറബിക്കടലിലേക്ക് കാല് നീട്ടി, കൊച്ചരുവികളുടെ കളകളാരവം കേട്ട് ചെഞ്ചായമണിഞ്ഞ മേലാപ്പിനിടയിലൂടെ കിന്നാരം പറഞ്ഞ് പറന്നു പോകുന്ന പറവകളേയും നോക്കിക്കിടക്കുന്ന മലപ്പുറത്തിന്റെ മനോഹാരിത പറഞ്ഞാലൊടുങ്ങില്ല. നിളാ നദിയും, ചാലിയാറും, കടലുണ്ടിപ്പുഴയും  തന്ന സമൃദ്ധിയുടെ തേരിലേറി ഫലഭൂയിഷ്ഠമായ മണ്ണും, തഴച്ചു വളരുന്ന മാമരങ്ങളും, നിബിഢ വനങ്ങളും എല്ലാം സ്വന്തമാക്കി മണ്ണിനെ പൊന്നാക്കിയ കര്‍മശീലരെ കൊണ്ട് ചരിത്രത്തെ സമ്പന്നമാക്കിയ മറ്റൊരു നാട് ലോകത്തെവിടെയെങ്കിലുമുണ്ടോ?

Syndicate content