Skip to main content

അടിസ്ഥാന വിവരങ്ങള്‍

ജില്ലാ രൂപീകരണം

1969 ജൂണ്‍ 16ന് മലപ്പുറം ജില്ല പിറവിയെടുത്തു.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് ഏറനാട്, തിരൂര്‍ , പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകള്‍ വേര്‍പെടുത്തിയാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. വടക്കു പടിഞ്ഞാറു ഭാഗത്തും തെക്കു പടിഞ്ഞാറു ഭാഗത്തുമുള്ള ചില ഗ്രാമങ്ങള്‍ ഒഴികെ പഴയ കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കുകള്‍ മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്നു. രാമനാട്ടുകര, ഫറോക്ക്, കടലുണ്ടി വില്ലേജുകള്‍ കോഴിക്കോട് താലൂക്കില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ നിലനിര്‍ത്തി. തൂതപ്പുഴക്ക് തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന തിരൂര്‍ താലൂക്കില്‍പെട്ട പുറത്തൂര്‍ ഗ്രാമം പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ ഉള്‍പ്പെടുത്തി. പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകള്‍ മലപ്പുറം ജില്ലയോട് കൂട്ടിച്ചേര്‍‌ത്തെങ്കിലും ഈ താലൂക്കുകളുടെ ചില ഭാഗങ്ങള്‍ മാത്രമേ പുതുതായി രൂപീകരിച്ച ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ.

ഭരണ സംവിധാനം

ജില്ലാ രൂപീകരണം മുതല്‍ തന്നെ ജില്ലയില്‍ ഭരണ സംവിധാന ത്തിനും തുടക്കം കുറിച്ചു.    ജില്ലാ രൂപീകരണ സമയത്ത് ഒരു റവന്യൂ ഡിവിഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതു കാരണം ജില്ലാ രൂപീകരണ സമയത്ത് റവന്യൂ ഡിവിഷണല്‍ ഓഫീസ് പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. പിന്നീട് തിരൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് സ്ഥാപിച്ചു. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് ജില്ലയുടെ നീതി നിയമ ചുമതലയുണ്ട്.

ഗതാഗതം

കരിപ്പൂര്‍ വിമാനത്താവളംഇന്ത്യയിലെ ഏറ്റവും മനോഹരമായി രൂപകല്‍പന ചെയ്ത വിമാനത്താവള ങ്ങളിലൊന്നായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ എന്ന സ്ഥലത്താണ്. ജില്ലാ ആസ്ഥാനത്തു നിന്നും ഇവിടേക്ക് ദൂരം 26 കിലോമീറ്ററാണ്. നൈറ്റ് ലാന്‍ഡിംഗ് സൗകര്യമുള്ള ഇവിടേക്ക് 140 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നു. 2002 ജനുവരി 15ന് ഹജ്ജ് വിമാന സര്‍വ്വീസ് ഇവിടെ നിന്നും ആരംഭിച്ചു. മംഗലാപുരം-ചെന്നൈ റെയില്‍പാത, നിലമ്പൂര്‍ - ഷൊര്‍ണ്ണൂര്‍ റെയില്‍പാത എന്നീ രണ്ട് റെയില്‍ പാതകള്‍ ജില്ലയിലൂടെ കടന്നു പോകുന്നു. തിരൂര്‍ ആണ് ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ .

Syndicate content