Skip to main content

ജില്ലയിലെ സ്ഥലനാമങ്ങള്‍ - ഒരു പഠനം

കാറ്റഗറി :

നാടോടി വിജ്ഞാനീയത്തിന്റെ അവിഭാജ്യമായി വളര്‍ന്നു കൊണ്ടിരിക്കുന്ന വൈജ്ഞാനിക ശാഖയാണ് സ്ഥല നാമ പഠനം. ഒരു സ്ഥലത്തിന്റെ / ദേശത്തിന്റെ ചരിത്രം, സസ്കാരം, ജീവിത രീതി, ഭൂമിശാസ്ത്ര സവിശേഷതകള്‍ എന്നിവ അറിയുന്നതിന് സ്ഥല നാമങ്ങള്‍ ഏറെ സഹായിക്കുന്നു. പ്രാചീന കാലം മുതല്‍ക്കു തന്നെ വ്യത്യസ്ത ദേശങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി ദേശ നാമങ്ങള്‍ നല്കി വന്നിരുന്നു. ജനജീവിത കേന്ദ്രങ്ങളെ സൂചിപ്പിക്കാനാണ് ഇത് ഉപകരിച്ചത്. സംഘ കാലത്തെ ഐന്തിക സങ്കല്പം (കുറിഞ്ഞി നിലം, മുല്ലൈനിലം, മരുത നിലം, പാലൈ നിലം, നൈതല്‍ നിലം) ഇതിന്റെ ഭാഗമാണ്. കുട്ടം, കുടം, കര്‍ക്ക, പുഴി, ചിത, വെണ്‍ , മല എന്നിങ്ങനെ ചേര നാടിനെ വിഭജിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.  സ്ഥല ചരിത്രത്തോട് ബന്ധപ്പെട്ടതാണ് സ്ഥലനാമങ്ങളധികവും. പ്രകൃതി സംബന്ധം, ദേവസംബന്ധം, ചരിത്ര സംബന്ധം എന്നിങ്ങനെ സ്ഥലനാമങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. മലപ്പുറം, വള്ളിക്കുന്ന്, വാലില്ലാ പുഴ, വട്ടപ്പാറ, എന്നിവ പ്രകൃതി സംബന്ധിയാണ്. രാമപുരം, കാളികാവ്, ഹനുമാന്‍ കാവ്, അമ്പലവട്ടം എന്നിവ ദേവ സംബന്ധിയായ സ്ഥലപ്പേരുകളില്‍ പെടുന്നു. രായിരമംഗരം (രാജരാജമംഗലം), കേരളാധീശപുരം, കോട്ടക്കല്‍, കോട്ടപ്പടി, പടപ്പറമ്പ് എന്നിവ ചരിത്ര ബന്ധത്തെയാണ് കാണിക്കുന്നത്.

വാഗണ്‍ ട്രാജഡി

കാറ്റഗറി :

ബ്രിട്ടീഷ് ഭരണ കാലത്ത് 1921 നവംബര്‍ 21നാണ് വാഗണ്‍ ട്രാജഡി എന്ന പേരില്‍ പ്രസിദ്ധമായ സംഭവം നടന്നത്. അക്കാലത്ത് ബ്രിട്ടീഷ് പട്ടാളക്കാര്‍ പിടികൂടിയ മലബാര്‍ കലാപകാരികളെ ബലാരിയിലേയും, കോയമ്പത്തൂരിലെയും ജയിലുകളിലേക്ക് കൊണ്ടു പോയത് ചരക്കു വണ്ടികളില്‍ അടച്ച് ആയിരുന്നു. വാഗണ്‍ ട്രാജഡിക്കു മുമ്പു തന്നെ 3000 ത്തോളം പേരെ ഇങ്ങനെ 32 പ്രാവശ്യമായി കൊണ്ടു പോയിരുന്നു. വാഗണ്‍ ട്രാജഡി സംഭവം ഇങ്ങനെ:-

മാമാങ്കം

കാറ്റഗറി :

രക്ത പങ്കിലമായ യുദ്ധോത്സവമായിരുന്നു മാമാങ്കം. രക്തവര്‍ണ്ണമുള്ള കഥകള്‍ മാമാങ്കം ചരിത്രത്തെ ഭയാനകമാക്കി. നിലപാട് നില്‍ക്കുന്ന സാമൂതിരിയെ വധിച്ചു സാമൂതിരിപ്പട്ടം ലഭിക്കാന്‍ പാഞ്ഞടുക്കുന്ന ചാവേറുകളെ സാമൂതിരിപ്പട അരിഞ്ഞുവീഴ്ത്തും. ഒടുവില്‍ ആനയെകൊണ്ട് ചവിട്ടിച്ച് മണിക്കിണറിലേക്ക് തള്ളുന്നു. പന്ത്രണ്ടാണ്ടിലൊരിക്കല്‍ മകം നാളിലായിരുന്നു മാമാങ്കം ആഘോഷിച്ചത്. ചേര സാമ്രാജ്യത്തിന്റെ അധ:പതനത്തോടെ മാമാങ്കം നടത്താനുള്ള അവകാശം വള്ളുവക്കോനാതിരിക്കെതിരായി. മാമാങ്കത്തിന് നേതൃത്വം നല്‍കുക എന്നത് അഭിമാന ചിഹ്നമായി. കേരളത്തിലെ പലരാജാക്കന്‍മാരും മാമാങ്കത്തിന്റെ ആതിഥേയത്വം വഹിക്കാന്‍ മത്സരിച്ചു. കോഴിക്കോട് സാമൂതിരി രാജാവ് തിരുനാവായ അക്രമിച്ചു കീഴടക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അധീനത്തിലായി മാമാങ്കം. ഈ മഹത്തായ സ്ഥാനം തിരിച്ചു പിടിക്കാന്‍ വള്ളുവകോനാതിരിയുടെ ചാവേര്‍പട ശ്രമിച്ചു പോന്നു. 1755-ലാണ് അവസാന മാമാങ്കം.

മലബാര്‍ കലാപം

കാറ്റഗറി :

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്വത്തില്‍ നിന്നുള്ള ദേശീയ വിമോചനത്തിന് വേണ്ടി നിറത്തോക്കുകള്‍ക്കു മുമ്പിലേക്ക് ആത്മബലം മാത്രം കൈമുതലാക്കി എടുത്തു ചാടിയ ഏറനാട്, കറുമ്പനാട്, വള്ളുവനാട് താലൂക്കുകളിലെ നിരവധി മുസ്ലിം ദേശ സ്നേഹികള്‍ ബ്രിട്ടീഷ് മേല്‍കോയ്മക്കെതിരെയും, പ്രാദേശിക നാടുവാഴി ഭൂപ്രഭുത്വത്തിനെതിരെയും ആഞ്ഞടിച്ചു. ഈ പ്രക്ഷോഭമാണ് മലബാര്‍ കലാപം എന്ന പേരില്‍ അറിയപ്പെടുന്നത്.

Syndicate content