ജില്ലാപഞ്ചായത്ത് വിജയഭേരിയുടെ ഭാഗമായി പ്ലസ്ടു ടാലന്റ്‌സ് മീറ്റ് ജനുവരി 29, 30 തീയതികളില്‍ രാമപുരം ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കും. 29ന് രാവിലെ 10ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും.
കോട്ടക്കുന്നില്‍ ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുന്ന മലപ്പുറം ക്രാഫ്റ്റ് മേളയില്‍ കരകൗശല വിദഗ്ധരെ സ്വീകരിക്കുന്നതിന് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തുമായി 450 ഓളം കരകൗശല വിദഗ്ധര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.