Skip to main content

വിദ്യാഭ്യാസം

വിദ്യാഭ്യാസം

കാറ്റഗറി :

വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടക്ക് ജില്ല അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. സ്ത്രീ വിദ്യാഭ്യാസ രംഗത്താണ് കൂടുതല്‍ മാറ്റങ്ങള്‍ നടപ്പിലാക്കിയത്. ജില്ലയില്‍ 192 ഹൈസ്കൂളുകളും, 338 അപ്പര്‍ പ്രൈമറി സ്കൂളുകളും, 823 ലോവര്‍ പ്രൈമറി സ്കൂളുകളും ഉണ്ട്. 192 ഹൈസ്കൂളുകളില്‍ 96 ഹയര്‍ സെക്കണ്ടറി സ്കൂളുകളും 24 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളും 4 ടെക്നിക്കല്‍ ഹൈസ്കൂളുകളുമാണ്.

വിദ്യാഭ്യാസ മേഖല ഒറ്റനോട്ടത്തില്‍

കാറ്റഗറി :
സ്ഥാപനങ്ങള്‍ എണ്ണം
ഹൈസ്കൂളുകള്‍ 192
യു.പി 338
എല്‍ പി 823
ഹയര്‍ സെക്കണ്ടറി 96
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍
24
കേന്ദ്രീയ വിദ്യാലയം 1
നവോദയ വിദ്യാലയം 1
ടെക്‌നിക്കല്‍ ഹൈസ്കൂള്‍ 4
സ്പെഷ്യല്‍ സ്കൂളുകള്‍ 12
റഗുലര്‍ കോളേജുകള്‍ 13
ബി.എഡ്. സെന്ററുകള്‍ 5
പോളി ടെക്‌നിക് 4
ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ 5
ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകള്‍ 7
എഞ്ചിനീയറിംഗ് കോളേജുകള്‍ 2
ആയുര്‍‌വ്വേദ കോളേജ് 1
ഐ.ടി.ഐ. 3
ഐ.ടി.സി 5

കാലിക്കറ്റ് സര്‍വ്വകലാശാല

കാറ്റഗറി :

1968 ല്‍ കേരളത്തില്‍ രണ്ടാമതു സ്ഥാപിതമായ സര്‍വ്വകലാശാലയാണ് കാലിക്കറ്റ് സര്‍വ്വകലാശാല. നിര്‍മ്മായ കര്‍മ്മണാ ശ്രീ എന്നതാണ് സര്‍വ്വകലാശാലയുടെ ആദര്‍ശവാക്യം. കോഴിക്കോട് നഗരത്തില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വ്വകലാശാലയുടെ ആസ്ഥാനവും, മുഖ്യ പഠനകേന്ദ്രവും. സര്‍വ്വകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാ വിഭാഗവും, വിദൂര പഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവയ്ക്കു പുറമെ സര്‍വ്വകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിക്‍ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകള്‍ എന്നിവയും ഇവിടെയാണ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ , വയനാട് (മാനന്തവാടി താലൂക്ക് ഒഴികെ) ജില്ലകള്‍ ഈ സര്‍വ്വകലാശാലയുടെ അധികാരപരിധിയില്‍ പെടുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം പുനഃസംവിധാനം ചെയ്യുക, ശാസ്ത്ര-സാങ്കേതിക ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക, കേരളത്തിന്റെ കലാസാംസ്ക്കാരിക രംഗത്ത് പുരോഗതി കൈവരിക്കുക, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍കുന്ന ജനവിഭാഗങ്ങളുടേയും പ്രദേശങ്ങളുടേയും വിശേഷിച്ച് കേരളത്തിന്റെ വടക്കന്‍ ജില്ലകളുടെ ഉന്നതി നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍വകലാശാല ആരംഭിച്ചത്.

Syndicate content