കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയവും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന അപ്പാരല്‍ ഡിസൈന്‍ പരിശീലന കേന്ദ്രത്തിന്റെ ഉല്‍ഘാടനം വ്യവസായ - ഐ.ടി വികസന വകുപ്പു മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി ഉല്‍ഘാടനം ചെയ്തു. വനികതള്‍ക്ക് എംബ്രോയ്ഡറി, അലങ്കാര തുന്നല്‍ , തയ്യല്‍ എന്നിവയില്‍ പരിശീലനം നല്‍കി ജോലി ഉറപ്പ് വരുത്തുന്നതിന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ രൂപം നല്‍കിയിട്ടുള്ള പദ്ധതിയുടെ ഭാഗമാണിത്. വേങ്ങര വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ ഖമറുന്നിസ അന്‍വര്‍ അധ്യക്ഷയായി.
വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കി വനിതകളടക്കമുള്ള സാധാരണ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലും കൂടുതല്‍ സംരംഭകത്വ അവസരങ്ങളും ഉറപ്പ് വരുത്തി വനിതകളുടെ സാമ്പത്തിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതി. ജില്ലയിലെ നിരവധി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ടി.എം സുനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുലൈഖ, വൈസ് പ്രസിഡന്റ് ടി.ടി ബീരാവുണ്ണി, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഫസീന ഫസല്‍ , എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍ , ഒതുക്കുങ്ങല്‍ പഞ്ചായ്ത്ത് പ്രസിഡന്റ് എന്‍ . മമ്മദ് കുട്ടി, ഊരകം പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് നെടുമ്പള്ളി സൈദ്, പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ആരിഫ, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി സഫീര്‍ ബാബു, സെക്രട്ടറി കെ. അബൂ ഫൈസല്‍ , എടിഡിസി പ്രിന്‍സിപ്പാള്‍ സരിത തുടങ്ങിയവര്‍ പ്രസംഗിച്ചു.






