Skip to main content

അമരന്മാരുടെ അഥവാ മരണമില്ലാത്തെ ഋഷിമാരുടെ ആവാസ കേന്ദ്രം എന്നര്‍ത്ഥത്തിലാണ് നിലമ്പൂരിനടുത്ത അമരമ്പലം എന്ന സ്ഥലം അറിയപ്പെടുന്നത്. ഗതകാല ചരിത്രത്തിന്റെ ശേഷിപ്പുകളായി അമരമ്പലം കോവിലകവും ശിവക്ഷേത്രവും ഇന്നും നിലകൊള്ളുന്നു. ഈ പ്രദേശത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രസമുച്ചയങ്ങള്‍ ഉണ്ടായിരുന്നുവത്രെ. അതില്‍ അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രവും വില്ല്വത്ത് ശിവ ക്ഷേത്രവും ഇന്നും നിലനില്‍ക്കുന്നു. വനവാസ കാലത്ത് പാണ്ഡവന്മാര്‍ ഇതു വഴി എത്തിയതായി വിശ്വാസമുണ്ട്. ഭീമസേനന്റെ കാലടികള്‍ പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ടി.കെ.കോളനിയിലെ പാറയും ഇതിനുദാഹരണമായി പഴമക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. അമരമ്പലത്തിന് സമീപത്തെ വാണയമ്പലവും പുരാണവുമായി ബന്ധപ്പെട്ട സ്ഥലനാമമാണ്. മുടപ്പുലാശ്ശേരി ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചതത്രെ. വാണയമ്പലത്ത് വാണപുരം പാറയും പ്രസിദ്ധമാണ്. ഏതു വേനലിലും വറ്റാത്ത നീരുറവയും കാശി വിശ്വനാഥന്റെ സാന്നിദ്ധ്യവും വാണിയമ്പലം പാറയെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.