ആഢ്യന്‍പാറ വെള്ളച്ചാട്ടം ഹ്യദയഹാരിയായ ഒരു ദ്യശ്യമാണ്. വയനാട്ടിലെ ലക്കിടിയില്‍ നിന്നും ഉത്ഭവിച്ച് കരിമ്പുഴയായികൂടുംപാറയും പാമ്പും മുടിയും കടന്ന് പാറക്കെട്ടുകളിലൂടെ തടം തല്ലിയൊഴുകി ചാലിയാറില്‍ ചേരുന്നതിന് മുമ്പാണ് വെള്ളച്ചാട്ടത്തിന്റെ മാസ്മരികതയിലൂടെ ആഢ്യന്‍പാറ സഞ്ചാരികളുടെ കണ്ണിന് വിരുന്നെരുക്കുന്നത്. നിലമ്പൂര്‍ ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇടത്തോട്ട് തിരിയുന്ന റോഡ് ആഢ്യന്‍പാറയിലേക്ക് നയിക്കുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മുന്നാം വാര്‍ഡായ മുട്ടിയേല്‍ നിന്നും ഒന്നര കിലോമീറ്റര്‍ കുത്തനേയുള്ള കയറ്റം കയറി വേണം ആഢ്യന്‍പാറയിലേക്ക് എത്താന്‍. വെള്ളച്ചാട്ടത്തിന് താഴെ കരിമ്പുഴയുടെ പ്രശാന്തതയില്‍ നീന്തി കളിക്കാം. വനപാതകളിലൂടെ കൂടംപാറയിലേക്കുള്ള ട്രക്കിംഗ് മനസ്സിനും വപുസ്സിനും കുളകമയേകുന്നു. അഡ്യന്‍പാറയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരോസഞ്ചാരിയും ആശിച്ച് പോകും ഒരിക്കല്‍ കൂടി അഡ്യന്‍പാറയില്‍ എത്താന്‍ .
സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 11/16/2009 - 10:37
കാറ്റഗറി :







Post new comment