Skip to main content

തിരുന്നാവായക്കടുത്ത് ആതവനാട് എന്ന സ്ഥലത്തിന്റെ പൂര്‍ണ്ണ രൂപം ആഴ്വഞ്ചേരി തമ്പ്രാക്കള്‍ വാഴും നാട് എന്നാണ്. ഏകദേശം 700 വര്‍ഷം മുമ്പാണ് ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ പൊന്നാനിക്കടുത്തുള്ള മാറഞ്ചേരിയില്‍നിന്നും ആതവനാട് എത്തുന്നത്. കോഴിക്കോട് സാമൂതിരി, മങ്കട വള്ളുവക്കോനാതിരി എന്നീ രാജകുടുംബങ്ങളില്‍ അരിയിട്ടുവാഴ്ച, കിരീടധാരണം നടക്കണമെങ്കില്‍ ആഴ്വഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കിരീടാരാധന ചടങ്ങുകള്‍ക്കായി മാറഞ്ചേരിയില്‍ നിന്നും തമ്പ്രാക്കള്‍ എത്തുകയായിരുന്നു പതിവ്. എന്നാല്‍ തമ്പ്രാക്കളുടെ സൗകര്യം കണക്കിലെടുത്ത് ദേശത്തെ ക്ഷേത്രങ്ങളുടേയും ബ്രാഹ്മണരുടെയും ഒഴിച്ചുള്ള ഭൂസ്വത്ത് മുഴുവനും സാമൂതിരി രാജാവ് തമ്പ്രാക്കള്‍ക്ക് ദാനമായി നല്‍കി. അങ്ങനെ ദാനമായി ലഭിച്ച നാട്ടില്‍ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വാഴാന്‍ തുടങ്ങി. അത് ആതവനാടായി മാറുകയും ചെയ്തു.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.