Skip to main content
കാറ്റഗറി :

ആധുനിക ചികിത്സാ സൗകര്യങ്ങളോടെ എല്ലാ പ്രത്യേക വിഭാഗങ്ങളോടും കൂടിയ ജില്ലാ ആശുപത്രി മഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്നു. തിരൂര്‍ , പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ , തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് താലൂക്ക്  ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. പത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ , പത്ത് ബ്ലോക്ക് ലെവല്‍ പബ്ലിക് ഹെല്‍ത്ത് സന്റര്‍ , 87 മിനി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ , ഒരു പോലീസ് ഹോസ്പിറ്റല്‍ , 3 പോലീസ് ഡിസ്പെന്‍സറികള്‍ , 2 തീരദേശ ഡിസ്പെന്‍സറികള്‍ , ഒരു മൊബൈല്‍ ഡിസ്പെന്‍സറി എന്നിവ ജില്ലയിലുണ്ട്. ഗവണ്‍മെന്റ് മേഖലയില്‍ ഒരു ജില്ലാ ആയുര്‍‌വ്വേദ ഹോസ്പിറ്റല്‍ എടരിക്കോട് സ്ഥിതി ചെയ്യുന്നു. കൂടാതെ 12 സര്‍ക്കാര്‍ ആയുര്‍‌വ്വേദ ആശുപത്രികളും, 65 ആയുര്‍‌വേദ ഡിസ്പെന്‍സറികളും ഉണ്ട്. ഇന്ത്യയിലെ ഏക സര്‍ക്കാര്‍ ആയുര്‍‌വേദ മാനസിക ആശുപത്രി കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്നു. മഞ്ചേരിയിലും, മലപ്പുറത്തുമായി രണ്ട് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രികളും, 42 ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറികളും ഉണ്ട്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.