Skip to main content

കേരള ബ്രാഹ്മണരില്‍ അഗ്രപൂജയ്ക്ക് പാത്രമായിട്ടുള്ള കുടുംബത്തിലെ അംഗം നേത്രനാരായണന്‍ എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്നു. തമ്പ്രാക്കള്‍ (തമ്പുരാക്കാന്‍മാര്‍ ) എന്ന പദം അധീശാധികാരങ്ങളെ സൂചിപ്പിക്കുന്നു. പൊന്നാനി താലൂക്കില്‍ തിരുനാവായക്കടുത്ത് ആതവനാട് ഗ്രാമത്തിലുള്ള ആഴ്വഞ്ചേരി മനയ്ക്കലെ മൂത്ത ആളാണ് തമ്പ്രാക്കള്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നത്. ആഴ്വാഞ്ചേരി വിരിഞ്ചസനാഥന്‍ എന്നിങ്ങനെ പ്രാചീന കൃതിയായ ഇണ്ണിച്ചിരുതേവീചരിതം ചമ്പുവില്‍ തമ്പ്രാക്കളെ പരാമര്‍ശിച്ചിട്ടുണ്ട്. പരശുരാമന്‍ കല്‍പിച്ചു നല്‍കിയ സ്ഥാനമാണ് ഇത് എന്നും അതല്ല, പാക്കനാരാണ് ഈ സ്ഥാനം നല്‍കിയതെന്നും ഐതിഹ്യങ്ങളുണ്ട്. കേരളത്തിലെ നമ്പൂതിരിമാര്‍ രാജാക്കന്മാരുടെ അധികാരപരിധിക്ക് അതീതരായിരുന്ന പ്രാചീനകാലത്ത് ആഴ്വഞ്ചേരി തമ്പ്രാക്കള്‍ക്കു മാത്രമേ അവരുടെ മേല്‍ അധീശത്വം ഉണ്ടായിരുന്നുള്ളു.

രാജാക്കന്മാര്‍ പോലും തമ്പ്രാക്കളെ അനുസരിച്ചിരുന്നു. മുറജപത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് തമ്പ്രാക്കളെ ക്ഷണിച്ചു വരുത്തി കാഴ്ച നല്‍കിയിരുന്നു. ഭദ്രാസനം, സര്‍വമാന്യം, ബ്രഹ്മസാമ്രാജ്യം, ബ്രാഹ്മവര്‍ച്ചസ് എന്നീ നാലു സ്ഥാനങ്ങള്‍ തമ്പ്രാക്കള്‍ക്ക് പരമ്പരാഗതമായി സിദ്ധിച്ചിരുന്നു. സാഹിത്യം, ജ്യോതിശ്ശാസ്ത്രം, തന്ത്രം തുടങ്ങിയവയുടെ വളര്‍ച്ചയ്ക്ക് തമ്പ്രാക്കള്‍ വിലപ്പെട്ട സംഭാവന നല്‍കി. കേളല്ലൂര്‍ ചോമാതിരിയുടെ പ്രശസ്തമായ ആര്യഭടീയ ഭാഷ്യം ഉള്‍പ്പെട്ട ആഴ്വഞ്ചേരി നാരായണന്‍ തമ്പ്രാക്കളുടെ ആജ്ഞയനുസരിച്ച് പല സംസ്​കൃത ഗ്രന്ഥങ്ങളുടെയും വ്യാഖ്യാനങ്ങള്‍ കേരളത്തില്‍ ഉണ്ടായി. മുഹൂര്‍ത്ത പദവി എന്ന ജ്യോതിശ്ശാസ്ത്ര ഗ്രന്ഥത്തിനുള്ള തമ്പ്രാക്കളുടെ മുഹൂര്‍ത്ത ഭാഷ എന്ന വ്യാഖ്യാനം പ്രസിദ്ധം.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.