മലബാര്‍ മേഖലയിലെ ടൂറിസം വികസനത്തിനായി ടൂറിസം പ്രാധാന്യമുള്ള വിവിധ പ്രദേശങ്ങള്‍ കോര്‍ത്തിണക്കി നടപ്പാക്കുന്ന ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിക്ക് ഫെബ്രുവരി 12 ന് നിലമ്പൂരില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായ നിലമ്പൂര്‍ ടൗണ്‍ സ്ക്വയറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.
നിലമ്പൂര്‍ റസ്റ്റ് ഹൗസ് പരിസരത്ത് വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായി. ഈസ്റ്റേണ്‍ കോറിഡോര്‍ രൂപ രേഖ മന്ത്രി.എ.പി.അനില്‍കുമാര്‍ പ്രകാശനം ചെയ്യും. എം.പി. എം.ഐ. ഷാനവാസ്, എം.എല്‍ .എ .പി.കെ.ബഷീര്‍ , പി.വി.അബ്ദുള്‍ വഹാബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്‍ .കെ.ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും






