സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 11/16/2009 - 10:44
ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ഊരകംമല എറെ സവിശേഷതകള്‍ കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒരു കൊടുമുടി പോലെ തലയുയര്‍ത്തി നില്‍ക്കുന്ന മലമുകളില്‍ അതിപുരാതനമായ 500 വര്‍ഷത്തിലെറെ പഴക്കമുള്ള നാംകുണ്ട് ശങ്കര നാരായണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലമുകളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സിഗ്നല്‍ ലൈറ്റ് സ്ഥാപ്പിച്ചിരിക്കുന്നു. ഇവിടെ നിന്നും നോക്കിയാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വ്യക്തമായ ദ്യശ്യവും, വിമാനങ്ങള്‍ നീലവിഹായസ്സിലേക്ക് പറന്നുയരുകയും, താഴ്ന്നിറങ്ങുകയും ചെയ്യുന്നത് കാണാം. ഊരകം മലയിലെ ക്ഷേത്രോല്‍സവം ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ്.







Post new comment