Skip to main content

ഇടക്കുള്ള പാളയമാണ് ഇടപ്പാളയവും ഇടപ്പാളുമായതെന്ന് വാമൊഴി. വള്ളുവക്കോനാതിരിയുടെയും സാമൂതിരിയുടെയും പടയോട്ടങ്ങള്‍ക്ക് വേദിയായ തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ പ്രദേശങ്ങള്‍ക്കിടയിലെ പാളയമാണിതെന്ന് ഒരു ചരിത്രം. ശുകപുരം-പന്നിയൂര്‍ ഗ്രാമങ്ങളുള്‍പ്പെട്ട ബ്രാഹ്മണപോരുകളും എടപ്പാളിന്റെ ചരിത്രവഴിയിലുണ്ട്. ശൈവ-വൈഷ്ണവ സംഘര്‍ഷമായി ചിത്രീകരിച്ച ഈ പേരില്‍ സാമൂതിരി പന്നിയൂര്‍ക്കാരേയും വള്ളുവക്കോനാതിരി ശുകപുരക്കാരേയും സഹായിച്ചു. ഇതിനു ശേഷം പൊന്നാനി രാജാവായും പന്നിയൂര്‍ക്കാരുടെ രക്ഷിതാവായ തിരുമനശ്ശേരി നമ്പൂതിരി, സാമൂതിരിക്കുള്ള പ്രതിഫലമായി പൊന്നാനിയുടെ മേല്‍ക്കോയ്മ നല്‍കിയെന്നും ചക്രവര്‍ത്തി പദത്തിനായി അദ്ദേഹം നടത്തിയ പടയോട്ടത്തില്‍ പൊന്നാനി മുതല്‍ ചേറ്റുവ വരെയുള്ള തലപ്പിള്ളി രാജ്യവും പെരുമ്പടപ്പ് രാജ്യത്തിന്റെ ചിത്രകൂടവും സാമൂതിരിയുടെ കീഴിലായി എന്നു ചരിത്രം.
ഈ കാലഘട്ടത്തിലോ അതിനു മുമ്പോ ഇവിടെ സൈനിക കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന് തെളിയിക്കാവുന്ന പശ്ചാത്തലമുണ്ട്. സൈനിക കേന്ദ്രങ്ങളുടെ ഇടക്കുള്ള കേന്ദ്രമെന്ന നിലയിലും ഇവിടെ ഇടപ്പാളയമായി. കായല്‍മാര്‍ഗവും കരമാര്‍ഗവും അക്കാലത്ത് കച്ചവടക്കാര്‍ക്കും മറ്റും എത്തിച്ചേരാന്‍ എളുപ്പമായിരുന്ന തിരുനാവായയ്ക്കും ശുകപുരത്തിനും ഇടക്കുള്ള കച്ചവടകേന്ദ്രം എന്ന നിലയിലും ഇപ്പോള്‍ എടപ്പാളായി മാറി.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.