Skip to main content

എടവണ്ണ സബ് ട്രഷറി ഉദ്ഘാടനം

കാറ്റഗറി :

എടവണ്ണ ആസ്ഥാനമാക്കി സര്‍ക്കാര്‍ അനുവദിച്ച 184-ാമത് സബ് ട്രഷറി എടവണ്ണ ഗ്രാമപഞ്ചായത്ത് മന്ദിരത്തില്‍ ഫെബ്രുവരി 18 ന് പ്രവര്‍ത്തനം തുടങ്ങും. ട്രഷറിയുടെ ഉദ്ഘാടനം രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ട്രഷറി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ പി.കെ. ബഷീര്‍ എം.എല്‍ .എ അധ്യക്ഷനാവും. എം.ഐ. ഷാനവാസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. സ്ഥിരനിക്ഷേപ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉദ്ഘാടനം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും നിര്‍വഹിക്കും. സാസ്കാരിക വകുപ്പു മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ വിശിഷ്ടാതിഥിയാവും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദ് ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പറമ്പാടന്‍ വിമല, പി.കെ. മൈമുന ടീച്ചര്‍ , സി.കെ. ജയദേവന്‍ , എടവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ തോമസ്, എടവണ്ണ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. അഹമ്മദ് കുട്ടി, റസിയ ബഷീര്‍, എം. നാരായണന്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ബാലകൃഷ്ണന്‍ , വി.പി. ലുക്മാന്‍ , രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ പി.എം. ജോണി, ടി. രായിന്‍, ഇ.എ. കരീം, പി.പി. അബ്ദുറഹിമാന്‍, പി. കുഞ്ഞിമാന്‍, കെ.പി. ബാബുരാജ്, പി.എച്ച്. ഫൈസല്‍ , വെന്നിയൂര്‍ മുഹമ്മദ് കുട്ടി, കെ.പി. പീറ്റര്‍, മാത്യു സെബാസ്റ്റ്യന്‍ , എടവണ്ണ സര്‍വ്വീസ് കൊ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. ഷംസുദ്ദീന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ. സലാഹുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ ട്രഷറി ഓഫീസര്‍ എ. കാശു നന്ദി പറയും.