Skip to main content

എന്റെ ഗ്രാമത്തെ കുറിച്ച്

മലപ്പുറം - എന്റെ ഗ്രാമം പദ്ധതി

യുനെസ്കോയുടെ സാമ്പത്തിക സഹായത്തോടൂ കൂടി കണ്ണൂര്‍ ജില്ലയിലാണ് എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് കേരള സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ 2009 ജൂലൈ മാസത്തില്‍ മലപ്പുറം ജില്ലയില്‍ ഈ പദ്ധതി ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രം, അടിസ്ഥാന വിവരങ്ങള്‍ , കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാംസ്കാരികം, വിനോദ സഞ്ചാരം തുടങ്ങിയ സമസ്ത മേഖലകളുടെയും സമ്പൂര്‍ണ്ണ വിവര ശേഖരണം ലഭ്യമാക്കുന്ന കമ്മ്യൂണിറ്റി വെബ് പോര്‍ട്ടല്‍ നിര്‍മ്മാണമാണ് എന്റെ ഗ്രാമം പദ്ധതി. തുടക്കത്തില്‍ ജില്ലയിലെ പതിനാല് ബ്ലോക്കുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 15 പഞ്ചായത്തുകള്‍ക്കും, മലപ്പുറം ജില്ലക്കുമാണ് കമ്മ്യൂണിറ്റി വെബ് പോര്‍ട്ടലുകള്‍ നിര്‍മ്മിക്കുന്നത്.

മലയാളം മാത്രം അറിയാവുന്ന സാധാരണക്കാരനു പോലും കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി (www.malayalam.kerala.gov.in) എന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ www.entegramam.gov.in എന്ന വെബ്പോര്‍ട്ടലില്‍ കൂടുതല്‍ വിവരങ്ങളും, സാധാരണക്കാര്‍ക്ക് ആവശ്യമായ സേവനങ്ങളും ഉള്‍പ്പെടുത്തി സുതാര്യവും, വേഗത്തിലും ഭരണത്തിന്റെ പ്രയോജനങ്ങള്‍ എല്ലാവരിലുമെത്തിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും, തെരെഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളെ കുറിച്ചും മറ്റും വിവരങ്ങള്‍ ലഭ്യമാക്കുവാനും ഈ പോര്‍ട്ടലിലൂടെ കഴിയും.

ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കും, മറ്റും ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ലഭിക്കുന്നതോടു കൂടി വെബ് പോര്‍ട്ടല്‍ കൂടുതല്‍ സജീവമാകുന്നതാണ്. മലപ്പുറം ജില്ലയില്‍ കുഴിമണ്ണ, വള്ളിക്കുന്ന്, വേങ്ങര, മംഗലം, തവനൂര്‍, മാറഞ്ചേരി, ഇരിമ്പിളിയം, മൂര്‍ക്കനാട്, തിരുവാലി, താനാളൂര്‍, ആലിപ്പറമ്പ്, പള്ളിക്കല്‍, ചുങ്കത്തറ, കോട്ടക്കല്‍, കരുളായി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്കും, മലപ്പുറം ജില്ലക്കുമാണ് വെബ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്.

വിലാസം:

   എന്റെ ഗ്രാമം പദ്ധതി
   C/o. AKSHAYA PROJECT OFFICE
   Palace Building
   Jubilee Road
   Malappuram
   Ph: 0483 2739027, 2739028

email : entegramam.mpm@gmail.com