ഏറ്റവും കൂടുതല്‍ കരികളെ (ആന) വാരിക്കുഴികുത്തി വീഴ്ത്തിയ സ്ഥലം എന്ന നിലയിലാണ് കരുവാരക്കുണ്ടിന് ആ പേര് വന്നതെന്ന് പഴമക്കാര്‍ പറയുന്നു. കരിവാരിയകുണ്ട് ലോപിച്ച് കരുവാരക്കുണ്ടായി മാറുകയായിരുന്നു. കോഴിക്കോട് കിഴക്കെകെട്ട് കോവിലകത്തിന്റെ വകയായിരുന്നു ഈ വനപ്രദേശം. ആനവാരികളുടെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാം. ഇരുമ്പയിര് ധാരാളമുള്ള സ്ഥലം എന്ന അര്‍ത്ഥത്തിലും കരുവാരക്കുണ്ട് എന്ന പേര് ലഭിച്ചതായി ചരിത്ര രേഖകളിലുണ്ട്. കരുവാരിയ ഗുഹകള്‍ ഇവിടെയുണ്ട്. 3000 വര്‍ഷം മുമ്പ് ഇരുമ്പ് ഉപകരണങ്ങള്‍ കരുവാരക്കുണ്ടില്‍ നിന്ന് വിദേശങ്ങളിലേക്ക് കയറ്റി അയച്ചതായി ചരിത്രഗ്രന്ഥങ്ങളില്‍ പറയുന്നു. കരുവാന്മാരുടെ താമസ കേന്ദ്രമായിരുന്നു ഈ പ്രദേശം. ഇതു കൂടാതെ കരു (ഉറവ)യുള്ള പ്രദേശവുമാണ്. ഒലിപ്പുഴ, കല്ലമ്പുഴ, തുടങ്ങി നിരവധി ചെറുപുഴകളും ഈ പ്രദേശത്താണ് ഉത്ഭവിക്കുന്നത്. ഈ അര്‍ത്ഥത്തിലും കരുവാരക്കുണ്ട് എന്ന പേരു വന്നതായി പറയുന്നു.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 10:01







Post new comment