കേരളത്തിലെ എന്നല്ല ദേശീയ തലത്തില്‍ തന്നെ പ്രശസ്തമായ ദേവീക്ഷേത്രമാണ് കാടാമ്പുഴ ഭഗവതീ ക്ഷേത്രം. വനദുര്‍ഗ്ഗ സങ്കല്‍പ്പത്തിലുള്ള ഈ ക്ഷേത്രത്തിലെ മുഖ്യദേവത ശ്രീ പാര്‍വ്വതിയാണ്. കോട്ടക്കല്‍ - വളാഞ്ചേരി ദേശീയ പാതയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കാടാമ്പുഴ ക്ഷേത്ര സന്നിധിയിലെത്താം. ശ്രീ കാടാമ്പുഴ ക്ഷേത്രത്തിലെ വഴിവാടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുട്ടഅറുക്കല്‍ . വിഘ്നങ്ങള്‍ വഴിമാറാന്‍ ഭക്തര്‍ കൊണ്ടുവരുന്ന നാളികേരം ദേവീ വിഗ്രഹത്തിന് മുന്നില്‍ പൂജാരി എറിഞ്ഞുടക്കുന്ന ചടങ്ങാണിത്. പ്രത്യേകിച്ച് ഉത്സവങ്ങളോ ആഘോഷങ്ങളോ ഒന്നും നടക്കാറില്ലെങ്കിലും കാടാമ്പുഴ ദേവീ ക്ഷേത്രത്തിലേക്ക് വഴിപാടുകള്‍ക്ക് മാത്രമായി ആയിരങ്ങളാണ് ദിനം തോറും എത്തുന്നത്. സരസ്വതിയും ലക്ഷ്മിയും ദുര്‍ഗ്ഗയുമായി വിവിധ രൂപത്തില്‍ ഭക്തരെ കടാക്ഷിച്ച് അവരുടെ അഭിഷ്ടങ്ങള്‍സാധിച്ചുകൊടുത്ത് ക്ഷിപ്രവരദായിനിയായി ശ്രീ കാടാമ്പുഴഭഗവതി ഇവിടെ കുടികൊള്ളുന്നു.
സമര്‍പ്പിച്ചത് space തീയതി വെള്ളി, 11/13/2009 - 15:08







Post new comment