Skip to main content

കാരുണ്യ ലോട്ടറി വരുമാനം : ചികിത്സാ സഹായത്തിന് അപേക്ഷിയ്ക്കാം

കാറ്റഗറി :

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വരുമാനം ഉപയോഗിച്ച് നിര്‍ധന രോഗികള്‍ക്ക് കാരുണ്യ ബെനവലെന്റ് ഫിലൂടെ ചികിത്സാ ധനസഹായം നല്‍കുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കുന്ന ബി.പി.എല്‍ . റേഷന്‍കാര്‍ഡുള്ളവര്‍ക്കും അല്ലെങ്കില്‍ രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളരുമായ രോഗികള്‍ക്ക് അപേക്ഷിക്കാം. ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫോം പൂരിപ്പിച്ച് റേഷന്‍കാര്‍ഡിന്റെ പകര്‍പ്പും ആശുപത്രി ചികിത്സാ രേഖകളും സഹിതം കാന്‍സര്‍ , കിഡ്‌നി, ഹ്യദ്രോഗം, പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.