Skip to main content

കാലിക്കറ്റ് സര്‍വ്വകലാശാല

കാറ്റഗറി :

1968 ല്‍ കേരളത്തില്‍ രണ്ടാമതു സ്ഥാപിതമായ സര്‍വ്വകലാശാലയാണ് കാലിക്കറ്റ് സര്‍വ്വകലാശാല. നിര്‍മ്മായ കര്‍മ്മണാ ശ്രീ എന്നതാണ് സര്‍വ്വകലാശാലയുടെ ആദര്‍ശവാക്യം. കോഴിക്കോട് നഗരത്തില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വ്വകലാശാലയുടെ ആസ്ഥാനവും, മുഖ്യ പഠനകേന്ദ്രവും. സര്‍വ്വകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാ വിഭാഗവും, വിദൂര പഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവയ്ക്കു പുറമെ സര്‍വ്വകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിക്‍ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകള്‍ എന്നിവയും ഇവിടെയാണ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ , വയനാട് (മാനന്തവാടി താലൂക്ക് ഒഴികെ) ജില്ലകള്‍ ഈ സര്‍വ്വകലാശാലയുടെ അധികാരപരിധിയില്‍ പെടുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം പുനഃസംവിധാനം ചെയ്യുക, ശാസ്ത്ര-സാങ്കേതിക ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക, കേരളത്തിന്റെ കലാസാംസ്ക്കാരിക രംഗത്ത് പുരോഗതി കൈവരിക്കുക, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍കുന്ന ജനവിഭാഗങ്ങളുടേയും പ്രദേശങ്ങളുടേയും വിശേഷിച്ച് കേരളത്തിന്റെ വടക്കന്‍ ജില്ലകളുടെ ഉന്നതി നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍വകലാശാല ആരംഭിച്ചത്.

104 അഫിലിയേറ്റഡ് കോളേജുകളും 24 യൂനിവേഴ്‌സിറ്റി ടീച്ചിങ്ങ് ഡിപ്പാര്‍‌ട്ട്മെന്റുകളും സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോടും തൃശൂരും യൂനിവേഴ്സിറ്റി സെന്ററുകളും അഞ്ച് ബി.എഡ്. സെന്ററുകളും ഉണ്ട്. വിവിധ വിഷയങ്ങളില്‍ സെല്‍ഫ് ഫൈനാന്‍സിങ്ങ്, ജോര്‍ണലിസം, ലോ, മെഡിസിന്‍ , ആയുര്‍‌വേദം,  സയന്‍സ് എന്നീ ഫാക്കല്‍റ്റികളുണ്ട്. ഇവയില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളും ഗവേഷണവും നടത്തിവരുന്നു. കൂടാതെ പ്രീഡിഗ്രി കോഴ്സുകളും സര്‍വകലാശാല നടത്തുന്നുണ്ട്. ഹിസ്റ്ററി, മലയാളം, ഹിന്ദി, സംസ്കൃതം, അറബിക്, സൈക്കോളജി, ഫിലോസഫി, ഇക്കണോമിക്സ്, റഷ്യന്‍ , ബോട്ടണി, സ്കൂള്‍ ഓഫ് ഡ്രാമ, സ്കൂള്‍ ഓഫി ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ , ബയോടെക്നോളജി ഇവയാണ് യൂനിവേഴ്സിറ്റിയിലെ ടീച്ചിങ്ങ് & റിസര്‍ച്ച് ഡിപ്പാര്‍ട്ടുമെന്റുകള്‍ . 104 അഫിലിയേറ്റഡ് കോളേജുകളില്‍ രണ്ട് മെഡിക്കല്‍ കോളേജുകളും മൂന്ന് ലോ കോളേജുകളും 13 ട്രെയിനിങ്ങ് കോളേജുകളും ഒരു ഡെന്റല്‍ കോളേജും രണ്ട് ആയുര്‍വ്വേദ കോളേജും ഒരു ഹോമിയോ കോളേജും നാല് എഞ്ചിനീയറിംഗ് കോളേജുകളും ഒരു നഴ്സിങ്ങ് കോളേജും ഉള്‍പ്പെടുന്നു. സര്‍വകലാശാല ഏര്‍പ്പെടുത്തിയിട്ടുള്ള യോഗ്യതാ പരീക്ഷ പാസ്സായ കേരളീയര്‍ക്ക് വിവിധ വിഷയങ്ങളിലുള്ള ഡിഗ്രി പരീക്ഷകള്‍ എഴുതാം. പ്രാക്ടിക്കലുള്ള ശാസ്ത്ര വിഷയങ്ങള്‍ ഒഴികെയുള്ള എല്ലാ കോഴ്സുകളും പ്രൈവറ്റായി പഠിക്കുന്നതിന് സൗകര്യമുണ്ട്. കൂടാതെ കറസ്പോണ്ടന്‍സ് കോഴ്സുകളുമുണ്ട്.

വെബ് വിലാസം :  http://www.universityofcalicut.info/

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.