കരുവാര കുണ്ടില്‍ നിന്നും കിഴക്കോട്ട് 7.കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളാം കുണ്ടില്‍ എത്താം. സമുദ്ര നിരപ്പില്‍ നിന്നു ഏകദേശം 2000 അടി ഉയരത്തിലാണ് സഹ്യന്റെ മടിത്തട്ടില്‍ ഈ പ്രദേശം കിടക്കുന്നത്. രണ്ട് വെള്ള ചാട്ടമാണ് കേരളാം കുണ്ടിലുള്ളത്. മുകളിലേത് അല്‍പ്പം രൗദ്രമാണെങ്കില്‍ താഴെയുള്ളത് സൗമ്യം. നീലഗിരി മലനിരകളില്‍ നിന്ന് ഉത്ഭവിച്ച് കാടും മേടും താണ്ടി കടലന്വേഷിച്ച് പാഞ്ഞു വരുന്ന കൊച്ചുരുവികള്‍ താഴെ സമനിരപ്പില്‍ ഒലിപ്പുഴയായി മാറുന്നു. നടന്ന് മല കയറുവാന്‍ കഴിയുന്നവര്‍ക്ക് കരുവാരകുണ്ട്- കാല്‍കുണ്ട് അടിയില്‍ നിന്നും എകദേശം രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. അല്‍പം ചെങ്കുത്തായ മലകള്‍ താണ്ടിയുള്ള ഈ യാത്ര തന്നെ നല്ലെരു അനുഭവമാണ്. ആനത്താനത്ത് നിന്ന് റോഡ് മാര്‍ഗ്ഗവും സഞ്ചരിക്കാവുന്നതാണ്. ദൂരം 3 കിലോമീറ്റര്‍. നമ്മുടെ വന പാളികളില്‍ വേരറ്റു കൊണ്ടിരിക്കുന്ന ഈറ്റ കാടുകളുടെ സമ്യദ്ധ സാന്നിദ്ധ്യം മലകയറ്റത്തെ വിസ്മരിക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നു.
സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 11/16/2009 - 10:43







Post new comment