Skip to main content

ദേശീയ പാതയിലെ വെന്നിയൂരിനടുത്ത് തെന്നല പഞ്ചായത്തില്‍പ്പെട്ട കൊടക്കല്ല് അങ്ങാടി പൂര്‍വ്വീകരുടെ ചരിത്രമുറങ്ങുന്ന സ്ഥലമാണ്.  2000 ത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ജീവിച്ചിരുന്നവര്‍ മരണാനന്തര ചടങ്ങളുകളുടെ ഭാഗമായി സ്ഥാപിച്ച കുടക്കല്ലുകളുടെ സാന്നിധ്യമാണ് ദേശത്തിന് കൊടക്കല്ല് എന്ന് പേര് വരാന്‍ കാരണം. ചെറുതും വലുതുമായ കുടക്കല്ലുകള്‍ പ്രദേശത്തുനിന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പുകളില്‍ വിപുലമായ തോതില്‍ ഇവയുടെ സാന്നിധ്യമുണ്ട്. വീട് പണിയുടെ ഭാഗമായും മറ്റും നിരവധി കുടക്കല്ലുകള്‍ നശിപ്പിക്കപ്പെട്ടു. കുത്തനെ നിര്‍ത്തിയ ഒറ്റക്കല്ലിനു മേല്‍ കുടയുടെ രൂപത്തില്‍ മേല്‍ഭാഗം ചെത്തി മിനുക്കിയ കൂറ്റന്‍ കല്ല്  സ്ഥാപിച്ചതാണ് കുടക്കല്ല്. കേരളമുള്‍പ്പെടെയുള്ള  ദക്ഷിണേന്ത്യയില്‍ നിലനിന്ന മഹാശിലാ സംസ്ക്കാരം കാലഘട്ടത്തിലേതാണ് ഇവ. കടലുണ്ടി-പൂരപ്പുഴയുടെ വൃഷ്ഠി പ്രദേശത്ത് ഈ സംസ്കാരം നിലനിന്നതായി ചരിത്രം പറയുന്നു. കാര്‍ഷിക വൃത്തത്തിലേക്ക് തിരിഞ്ഞ ശേഷം സമൂഹമായി ജീവിച്ചു വന്ന ജനതയുടെ ശേഷിപ്പുകളാണ് കൊടക്കല്ലുകള്‍​.

4
Average: 4 (1 vote)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.