Skip to main content
കാറ്റഗറി :

ലോകത്തിലാദ്യമായി ആസൂത്രിതമായി തേക്കു കൃഷി നടത്തിയിട്ടുള്ളത് നിലമ്പൂരിലാണെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. അക്കാലത്ത് മലബാര്‍ കലക്ടറായിരുന്ന എച്ച്.വി. കൊണോലിയുടെ നിര്‍ദ്ദേശാനുസരണം ശ്രീ.ചാത്തുമേനോനാണ് 1841നും 1855 നം മധ്യേ നിലമ്പൂരില്‍ 1500 ഏക്കര്‍ തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചത്. ഇതില്‍ 14.8 ഏക്കറിലെ തോട്ടം കൊണാലീസ് പ്ലോട്ട് എന്ന പേരില്‍ പ്രത്യേക സംരക്ഷണത്തില്‍ നിലനിര്‍ത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ യുദ്ധാവശ്യങ്ങള്‍ക്കായി മുറിച്ചു കൊണ്ടുപോയതായി രേഖകള്‍ പറയുന്നു. അവശേഷിക്കുന്ന 5.7 ഏക്കര്‍ സ്ഥലത്തെ തേക്കുമരങ്ങള്‍ ചരിത്രത്തിനു സാക്ഷിയായി ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.

എണ്ണത്തിലും വണ്ണത്തിലും ഈ തേക്കുതോട്ടത്തെ വെല്ലാന്‍ ഇന്ത്യയില്‍ മറ്റൊന്നില്ല. വനം വകുപ്പിന്റെ കണക്കനുസരിച്ച് 119 തേക്കുകള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേക്ക് ഇവിടെ കൊണോലി സായ്പിന്റെ പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. 420സെ.മി വ്യാസവും 46.5മീറ്റര്‍ ഉയരവും ഈ ഭീമന്‍ തേക്കിന്റെ സഞ്ചാരിക്കളുടെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഗവേഷണ പഠനത്തിനും കേവല കൗതുകത്തിനുമായി ദിനംപ്രതി നൂറുക്കണക്കിനു സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്.  കോഴിക്കോട്-ഊട്ടി ദേശീയ പാതയില്‍ നിന്നും കേവലം 300 മീറ്റര്‍ ദൂരത്താണ് കൊണോലീസ് പ്ലോട്ട്. ചാലിയാര്‍ പുഴ മുറിച്ചു കടക്കണം ഇവിടെയെത്താന്‍ . നിലമ്പൂരിലെ തേക്കുമരങ്ങള്‍ക്ക് അമ്യത വാഹിനിയൊഴുക്കുന്ന ചാലിയാര്‍ അതീവ ഹ്യദ്യമായ കാഴ്ചയാണ്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.