Skip to main content

ഇസ്ലാം മതം കേരളത്തില്‍ പ്രചരിച്ച കാലത്തോടെതന്നെ അതിന് കൊണ്ടോട്ടിയിലും അനുയായികളുണ്ടായി. കൊടും കാടു വെട്ടി ജുമാഅത്ത് പള്ളി പണിത സംഭവുമായി ബന്ധപ്പെട്ടതാണ് കൊണ്ടോട്ടിയുടെ സ്ഥലപുരാണം. പണ്ട് കൊണ്ടോട്ടിയില്‍ നിന്നുള്ള മുസ്ലിംകള്‍ ജുമുഅ നമസ്ക്കാരത്തിനായി മമ്പുറം പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. കനത്ത മഴ പെയ്ത വെള്ളിയാഴ്ച അവര്‍ക്ക് മമ്പുറത്ത് പ്രാര്‍ത്ഥനക്കെത്താന്‍ കഴിഞ്ഞില്ല. ഇതോടെ മമ്പുറത്തുള്ളവര്‍ കൊണ്ടോട്ടി നിവാസികളെ കളിയാക്കി. ഇതോടെ കൊണ്ടോട്ടിയില്‍ പള്ളിപണിയുവാന്‍ പ്രദേശത്തുള്ളവര്‍ തീരുമാനിച്ചു. അക്കാലത്തെ ഒരു പ്രധാന ഹിന്ദു ജന്മി ഇതിനായി സ്ഥലം നല്‍കുകയും ചെയ്തു. എന്നാല്‍ കൊടുംകാട് നിറഞ്ഞ പ്രദേശം വെട്ടിമാറ്റാന്‍ ആരും തയ്യാറാവാതിരുന്നതിനാല്‍ പ്രമാണിമാര്‍ കുറെ പൊന്‍പണം കാട്ടിലെറിഞ്ഞെന്നും ഇതുകണ്ടെടുക്കാനായി ജനങ്ങള്‍ കാട് വെട്ടിത്തെളിച്ചെന്നുമാണ് ഐതിഹ്യം. ഈ സ്ഥലത്താണ് കൊണ്ടോട്ടി പഴയങ്ങാടി പള്ളി ഉയര്‍ന്നിരുന്നത്. കൊണ്ടുപിടിച്ച് വെട്ടിയതിനാല്‍ കൊണ്ടുവെട്ടിയായെന്നും പറയപ്പെടുന്നു. കര്‍ദ്ദാനില്‍നിന്നും ഇസ്ലാം മത പ്രചാരകനായി ഇവിടെ  വന്നെത്തിയ സൂഫി വര്യന്‍ ശൈഖ് മുഹമ്മദ് ഷാ തങ്ങള്‍ക്ക് ആസ്ഥാനം നിര്‍മ്മിക്കാനായി കാടുവെട്ടിയതിനാലാണ് കൊണ്ടോട്ടിയായെതെന്ന് ഒരു സമാന്തര കഥയും നിലവിലുണ്ട്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.