Skip to main content

കോട്ടക്കല്‍ എന്നാല്‍ കോട്ടയുള്ള സ്ഥലം എന്നാണര്‍ത്ഥം. അത് പണ്ട്, ഇന്ന് കോട്ടയുണ്ടായിരുന്ന സ്ഥലം എന്ന് പറയണം. കാലം പുതിയ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും വഴിമാറിയപ്പോള്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകളായിരുന്ന കോട്ടയും കൊത്തളവുമെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി മാറി. ക്രിസ്തു വര്‍ഷം പതിനെട്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധം വരെ വള്ളുവക്കോനാതിരിയുടെ പട്ടാളത്താവളമോ രക്ഷാ സങ്കേതമോ ആയിരുന്നു. ഇന്നത്തെ വെങ്കിട്ടതേവര്‍ ക്ഷേത്രത്തിന്റെ പരിസരത്തായി ആഴമേറിയ കിടങ്ങുകളാല്‍ സുരക്ഷിതമാക്കപ്പെട്ട ഒരു കോട്ടയുണ്ടായിരുന്നു. വള്ളുവക്കോനാതിരിയുടെ മന്ത്രിയായിരുന്ന കുരുവായൂര്‍ മൂസതിന്റെ നിയന്ത്രണത്തിലായിരുന്നു ഈ കോട്ട. ശ്വേതദര്‍ഗം എന്നും വെങ്കിട്ടക്കോട്ടയെന്നുമെല്ലാം സന്ദേശക കാവ്യങ്ങളില്‍ ഈ കോട്ടയെക്കുറിച്ച് പറയുന്നുണ്ട്. രണ്ടു പതിറ്റാണ്ട് മുമ്പാണ് കോട്ടയുടെ അവസാന അവശിഷ്ടമായ കൊത്തലം പൊളിച്ചു നീക്കിയത്. ഇപ്പോഴും ഈ സ്ഥലത്തെ കോട്ടപ്പടി എന്നാണ് വിളിക്കുന്നത്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.