Skip to main content

ജില്ലയിലെ കോട്ടക്കല്‍ പണ്ടേ സാംസ്കാരിക ആതിഥ്യത്തിന്റെ പ്രഭവകേന്ദ്രമാണ്. വൈദ്യരത്നം പി.എസ്.വാരിയര്‍ ആര്യവൈദ്യന്‍ മാത്രമായിരുന്നില്ല. നാടകകൃത്തും, കവിയും, പി.എസ്.വി. നാട്യസംഘത്തിന്റെ സ്ഥാപകനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ കവി കുലഗുരു പി.വി. കൃഷ്ണ വാരിയര്‍ നടത്തിയിരുന്ന 'കവന കൗമുദി' അക്കാലത്ത് വളരെ പ്രശസ്തമായ സാസംകാരിക പത്രികയായിരുന്നു.

അതോടൊപ്പം 'പാട്ടബാക്കി' എഴുതിയ കെ.ദാമോദരനെയും നമ്മളൊന്നും 'മുത്തശ്ശിയും ശനിദശയും' രചിച്ച ചെറുകാടിനെയും 'ജ്ജ് നല്ല് മനിസനാകാന്‍ നോക്ക്' എഴുതിയ ഇ.കെ. അയമുവിനെയുമൊക്കെ ജില്ലയുടെ സാംസ്കാരിക ചരിത്രത്തിന് ഓര്‍മ്മിക്കേണ്ടതുണ്ട്. അത് മനുഷ്യ നവോത്ഥാനത്തിന്റെ പുത്തന്‍പ്രഭാതമായിരുന്നു. മലയാള കാല്‍പനിക പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനായി അറിയപ്പെടുന്ന വിഖ്യാതനായ കവി. വി.സി. ബാലകൃഷ്ണ പണിക്കര്‍ ജനിച്ചത് ജില്ലയിലെ ഊരകത്താണ്. വാചസ്പതി ടി.സി. പരമേശ്വരന്‍ മൂസത് എന്ന വ്യാകരണ പണ്ഡിതന്‍ കോട്ടക്കലിനടുത്ത് പൊന്മളയിലും, വിശുദ്ധമായ ഗ്രാമശൈശവത്തിന്റെ സംഗീതം സൃഷ്ടിച്ച ഗ്രാമീണതയുടെ കഥാകാരനായിരുന്ന നന്തനാരുടെ ജന്മഗൃഹം അങ്ങാടിപ്പുറത്താണ്. കേരളീയ സംഗീത സോപാനങ്ങളില്‍ ഋഷിതുല്യമായ അവധൂത മനസ്സോടെ കൊട്ടിപ്പാടി സേവനം നടത്തി ഒരു മഹാരാഗമായി ജീവിച്ചു മറഞ്ഞ അഷ്ടപദി ഗായകന്‍ ഞരളത്ത് രാമപ്പൊതുവാളും അങ്ങാടിപ്പുറത്തുകാരനായിരുന്നു.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.