ടിപ്പുസുല്‍ത്താന്റെ മലബാര്‍ പടയോട്ടത്തിന്റെ കഥകളുറങ്ങുന്ന ചെമ്മാട്ടെ കോട്ടപ്പറമ്പ് ഇന്നത്തെ തലമുറക്ക് അപരിചിതമാണ്. ചെമ്മാട്ടങ്ങാടി നില്‍ക്കുന്ന സ്ഥലവും റോഡുകളുമെല്ലാം അന്ന് ടിപ്പുവിന്റെ കോട്ട നിലനിന്നിരുന്ന സ്ഥലത്താണ്. ചെമ്മാട് കവല മുതല്‍ കല്ലുപറമ്പന്‍ മിനി ബൈപാസ് റോഡ് വരെയുള്ള ഭാഗത്തായിരുന്നു കോട്ട നിലനിന്നിരുന്നത്. ഇപ്പോഴും ഈ പ്രദേശത്തെ തപാല്‍ മേല്‍വിലാസം കോട്ടപ്പറമ്പ് എന്നാണ്. കോട്ടയും അതിനെ സംരക്ഷിച്ചിരുന്ന വന്‍ കിടങ്ങും നാമാവശേഷമായെങ്കിലും ആ പേരുമാത്രം ചരിത്രത്തിന്റെ ബാക്കി പത്രമായി നിലനില്‍ക്കുന്നു. 20ഓളം വര്‍ഷം മുമ്പ് ചെമ്മാട്ടങ്ങാടിയിലെ വികസനകുതിപ്പ് തുടങ്ങുന്നത് വരെ കോട്ടയെ സംരക്ഷിക്കാന്‍ നിര്‍മ്മിച്ചിരുന്ന വന്‍ കിടങ്ങുണ്ടായിരുന്നു. ടിപ്പു സുല്‍ത്താന്റെ സൈന്യം കടലുണ്ടിപ്പുഴ കടന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് പോകാന്‍ ആശ്രയിച്ചിരുന്ന പാതയില്‍ ഇന്ന് പനമ്പുഴക്കടവ് പാലം വന്നു. ടിപ്പുവിന്റെ മേല്‍ക്കോയ്മ അവസാനിപ്പിച്ച് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടിയില്‍ എത്തിയപ്പോള്‍ നിര്‍മ്മിച്ച നീതിന്യായ നിര്‍വ്വഹണ കേന്ദ്രമായ ഭഹജൂര്‍കച്ചേരി ഇന്ന് താലൂക്ക് ഓഫീസായി പ്രവര്‍ത്തിക്കുന്നു.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 09:30







Post new comment