ഗ്രാമങ്ങളുടെ സാംസ്ക്കാരിക-രാഷ്ട്രീയ-സാമൂഹിക പുനര്‍ നിര്‍മിതി ലക്ഷ്യമിട്ട് പഞ്ചായത്ത്-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നടത്തുന്ന 'ഗ്രാമയാത്ര' ഇന്ന് (ഫെബ്രുവരി 14) രാവിലെ പൂക്കോട്ടൂരില്‍ തുടങ്ങും. രാവിലെ പൂക്കോട്ടൂരിലെ 12 -ാം വാര്‍ഡ് അറവങ്കര-കാളിയപ്പറമ്പില്‍ വിശേഷാല്‍ ഗ്രാമസഭ മന്ത്രി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍ . എ അധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം, വാര്‍ഡ് മെമ്പര്‍ സുമയ്യ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് പുളിക്കല്‍ 15-ാം വാര്‍ഡ് കൊട്ടപ്പുറത്ത് വിശേഷാല്‍ ഗ്രാമസഭ മന്ത്രി ഉദ്ഘാടനം ചെയ്യും. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ അധ്യക്ഷനാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുള്ള, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജമാലുദീന്‍ എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് 5.30 ന് കീഴുപറമ്പില്‍ പത്താം വാര്‍ഡ് കുനിയില്‍-ന്യൂബസാറില്‍ ഗ്രാമസഭ മന്ത്രി ഉദ്ഘാടനം ചെയ്യും. പി.കെ. ബഷീര്‍ എം.എല്‍ .എ അധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. റംലബീഗം വാര്‍ഡ് മെമ്പര്‍ അബ്ദുറഹിമാന്‍ പഞ്ചായത്ത് സെക്രട്ടറി എം.വി. ഔസേപ് എന്നിവര്‍ പങ്കെടുക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ വിശേഷാല്‍ ഗ്രാമസഭകളില്‍ പങ്കെടുക്കും.






