സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 11/16/2009 - 10:45
പൊന്നാനി അഴിമുഖത്ത് നിന്നും 500 മീറ്റര്‍ വടക്ക് മാറി പച്ചപുതപ്പ് വിരിച്ചപ്പോലെ ചമ്രവട്ടം തുരുത്ത്. കടത്ത് തോണിയില്‍ തുരുത്തിലെത്താന്‍ കഴിയും. എടപ്പാള്‍ പൊന്നാനി ദേശീയ പാതയില്‍ ചമ്രവട്ടം ജംഗ്ഷനില്‍ നിന്നും തുരുത്തിലേക്ക് അധികം ദൂരമില്ല. തുരുത്തിനും അഴിമുഖത്തിനുമിടക്ക് മണല്‍ തിട്ടകളില്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന കണ്ടല്‍ ചെടികളുടെ ഹരിത ശബളിമയില്‍ വിരുന്ന് വന്ന നാനാജാതി പക്ഷികളുടെ കലമ്പലുകള്‍ അവിസ്മരണീയവും, അതി മനോഹരവുമാണ്.







Post new comment