1969 ജൂണ്‍ 16ന്
മലപ്പുറം ജില്ല പിറവിയെടുത്തു.
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് ഏറനാട്, തിരൂര്‍ , പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകള്‍ വേര്‍പെടുത്തിയാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. വടക്കു പടിഞ്ഞാറു ഭാഗത്തും തെക്കു പടിഞ്ഞാറു ഭാഗത്തുമുള്ള ചില ഗ്രാമങ്ങള്‍ ഒഴികെ പഴയ കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കുകള്‍ മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്നു. രാമനാട്ടുകര, ഫറോക്ക്, കടലുണ്ടി വില്ലേജുകള്‍ കോഴിക്കോട് താലൂക്കില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ നിലനിര്‍ത്തി. തൂതപ്പുഴക്ക് തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന തിരൂര്‍ താലൂക്കില്‍പെട്ട പുറത്തൂര്‍ ഗ്രാമം പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ ഉള്‍പ്പെടുത്തി. പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകള്‍ മലപ്പുറം ജില്ലയോട് കൂട്ടിച്ചേര്‍ത്തെങ്കിലും ഈ താലൂക്കുകളുടെ ചില ഭാഗങ്ങള്‍ മാത്രമേ പുതുതായി രൂപീകരിച്ച ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ.
പെരിന്തല്‍മണ്ണ താലൂക്കിന്റെ കിഴക്ക് ഭാഗം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ആസ്ഥാനമായുള്ള മറ്റൊരു താലൂക്കായി വിഭജിച്ചു. പൊന്നാനി താലൂക്കിനെ മൂന്നായി വിഭജിച്ച് തൃത്താല ഭാഗം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കുമായും, അണ്ടത്തോടു ഭാഗം തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കുമായും ബന്ധിപ്പിച്ചു.







Post new comment