Skip to main content

കുളം ഓര്‍മ്മയായെങ്കിലും മഞ്ചേരി-നിലമ്പൂര്‍ റോഡിനടുത്തുള്ള താണിപ്പാറ പാതയോരം ഇന്നും അറിയപ്പെടുന്നത് ജൂബിലിക്കുളമെന്ന പേരില്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴിലായിരിക്കെയാണ് ഇവിടെ ജൂബിലിക്കുളം രൂപമെടുക്കുന്നത്. വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ മഞ്ചേരിയിലെ ജനങ്ങള്‍ക്ക് കുളിക്കാനും മറ്റുമാണ് കളും കുഴിച്ചതെന്നാണ് പറയുന്നത്. നാലുഭാഗവും ചതുരമാക്കി നിര്‍മ്മിച്ച കുളത്തിന് താഴേക്കിറങ്ങാന്‍ തട്ടുകളുണ്ടായിരുന്നു. കടുത്ത വേനലില്‍ പോലും വറ്റിയിരുന്നില്ല. പുതിയ തലമുറയ്ക്ക് ഇത് കേട്ടറിവ് മാത്രമായി.
ഗ്രാമീണതയുടെ മുഖം മാറി, മഞ്ചേരി നഗരത്തിന്റെ തിരിക്കുകളിലേക്ക് വളര്‍ന്നപ്പോഴാണ് ജുബിലികുളത്തിന് ചരമഗീതമുയര്‍ന്നത്. ആദ്യം നഗരത്തിന്റെ മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമായി അത് മാറി. കുളത്തെ ആശ്രയിച്ചവരുടെ എണ്ണം പതുക്കെ കുറഞ്ഞു, പിന്നീടത് നിലച്ചു. അതോടെ മാലിന്യ കൂമ്പാരങ്ങള്‍ ജൂബിലിക്കുളത്തിലേക്കു നീങ്ങുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കുളം പൂര്‍ണ്ണമായും തൂര്‍ത്തു. നഗരത്തിന്റെ തിരക്കേറിയ കാഴ്ചകള്‍ക്ക് പതുക്കെ വഴിമാറുകയാണിപ്പോള്‍ ജൂബിലിക്കുളം. എങ്കിലും പേരുമാത്രം മാറ്റമില്ലാതെ തുടരുന്നു.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.