Skip to main content

പുത്തനത്താണി തിരുന്നാവായ കുത്തികല്ലിലെത്തിയാല്‍ ഇടത്തോട്ടൊന്നു കണ്ണ് തിരിക്കുക. രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ഓര്‍മ്മയിലേക്ക് തലയുയര്‍ത്തി തച്ചന്‍ കല്ല് നില്‍ക്കുന്നതു കാണാം. 12 അടി ഉയരത്തില്‍ മൂന്നടി വീതിയില്‍ ചെങ്കല്ലില്‍ വെട്ടിയെടുത്ത ഈ ഒറ്റകല്ല് വെറുമൊരു കുത്ത് കല്ല് അല്ല. ഐതിഹ്യമനുസരിച്ച് പെരന്തച്ചന്റെ തൃക്കൈ കൊണ്ട് കുത്തിനിര്‍ത്തിയ കല്ലാണിത്. തിരുനാവായയില്‍ നാവാമുകുന്ദ ക്ഷേത്രം പണിതപ്പോള്‍ മുന്നില്‍ ഒരു കല്‍വിളക്ക് സ്ഥാപിച്ചിരുന്നു. പുഴയോരമായതു കൊണ്ട് ശക്തമായ കാറ്റു കാരണം ഈ കെടാവിളക്ക് കത്തിക്കാന്‍ പ്രയാസമായി. പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു. കാറ്റിനെ തടഞ്ഞ് വിളക്ക് കത്തിക്കാന്‍ തച്ചന്‍മാരായ തച്ചന്മാര്‍ക്കൊന്നും കഴിഞ്ഞില്ല. ഒടുവില്‍ പെരുന്തച്ചന്‍ വിളക്കിനടുത്ത് പോയി. 3 കിലോമീറ്റര്‍ വടക്ക് എടക്കുളത്ത് ഒരു കുത്ത് കല്ല് സ്ഥാപിച്ചു. എന്നിട്ട് നാവ മുകന്ദ ക്ഷേത്രത്തിലെ വിളക്ക് കത്തിക്കാന്‍ പറഞ്ഞു. അങ്ങനെ കെടാവിളക്കിന്റെ നാളം തെളിഞ്ഞു കത്തി. കിലോമീറ്ററുകള്‍ക്കപ്പുറം ഒരു കല്ലുനാട്ടി കാറ്റിനെ തടഞ്ഞ പെരുന്തച്ചന്റെ വാസ്തു വിദ്യാ തന്ത്രം ഇന്നും അജ്ഞാതം.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.