താനൂര്‍ എന്ന ഗ്രാമത്തിന് താഴ്ന്ന് കിടക്കുന്ന ഊര്‍ എന്നും കാന്നി മരങ്ങള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന ഊര് എന്നും ആണര്‍ത്ഥം. വെട്ടത്തു രാജാവിന്റെ കീഴിലായിരുന്നു താനൂര്‍. പിന്നീട് ഇവിടെ ഫ്രഞ്ച് കോളനിയായി മാറി. പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടീഷുകാര്‍ എന്നിവര്‍ക്കും താനൂര്‍ കോളനിയായി തീര്‍ന്നിട്ടുണ്ട്. മത്സ്യ ബന്ധനത്തില്‍ പ്രസിദ്ധമാണ് താനൂര്‍. റെയില്‍വേ സ്റ്റേഷനോടടുത്തുള്ള ചന്തപ്പറമ്പ് മുമ്പത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. 1921ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ കുഞ്ഞിമരക്കാര്‍ സാഹിബിന്റെ നേത്യത്വത്തില്‍ തിരൂരങ്ങാടിയിലേക്ക് താനൂരില്‍ നിന്നും മാര്‍ച്ച് നടത്തി. ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു. ഇക്കാലത്ത് കേരളത്തിലാദ്യമായി ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വതന്ത്ര സമാന്തരസര്‍ക്കാര്‍ രൂപം കൊണ്ടത് താനൂരിലായിരുന്നു. 1923ല്‍ ഇവിടെ കോളറ പടര്‍ന്ന് പിടിച്ചപ്പോഴാണ് ബോധവല്‍ക്കരണത്തിനു വേണ്ടി ദേവധാര്‍ മലബാര്‍ പുനരുദ്ധാരണ സംഘം വന്നത്. അത് പിന്നീട് ദേവധാര്‍ സ്കൂളായി മാറി. കേരളത്തിലെ അപൂര്‍വ്വം ചില ഫിഷറീസ് വി.എച്ച്.എസ്.സികളില്‍ ഒന്ന് താനൂരിലാണ്. പോര്‍ച്ചുഗീസുകാരുടെ വിശ്രമ കേന്ദ്രം പിന്നീട് സര്‍ക്കാര്‍ ആശുപത്രിയായി മാറി. ഇ.എം.എസ് താനൂരില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. 1861ല്‍ റെയില്‍വേയും 1895ല്‍ താപാലാഫീസും താനൂരില്‍ നിലവില്‍ വന്നു. 1950ല്‍ താനൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. താനൂരിലെ പ്രധാന ഗതാഗതമാര്‍ഗമായിരുന്നു കനോലി കനാല്‍ ചലനമറ്റിരിക്കുന്നു. ടിപ്പു ആരംഭിച്ച ടിപ്പു സുല്‍ത്താന്‍ റോഡ് കൈയേറ്റത്താല്‍ വീതി കുറഞ്ഞു വരുന്നു. വലിയകുളങ്ങര പള്ളി, ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ്, കേരളാധീശ്വരപുരം ക്ഷേത്രം എന്നിവ പ്രസിദ്ധമാണ്.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 10:17







Post new comment