Skip to main content

തിരുനാവായയിലെ നാവാ മുകുന്ദ ക്ഷേത്രം പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളി‍ല്‍ ഒന്നാണ്. മഹാത്മാഗാന്ധി മുതല്‍ കെ.ആര്‍ നാരായണന്‍ വരെയുള്ളവരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത് ദക്ഷിണ ഗംഗയെന്നറിയപ്പെടുന്ന തിരുനാവായയിലാണ്. തെക്കേ ഇന്ത്യയിലെ ഏക ബ്രഹ്മക്ഷേത്രം ഇവിടെയാണുള്ളത്. മാമാങ്കത്തിന്റെ ഇരമ്പുന്ന സ്മരണകളുമായി നിലപാട് തറയും, മണികിണറും. കര്‍ക്കിടക മാസത്തിലെ വാവു ബലിക്കായി നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. ഓരോ വര്‍ഷവും  തിരക്ക് വര്‍ദ്ധിച്ച് വരുന്ന ഈ തെങ്കാശിക്ക് അഭൗമമായയൊരു ശാന്തിയുടെ പരിവേഷമുണ്ട്. മാമാങ്കത്തിന്റെ നാടെന്ന് പ്രശസ്തിയാര്‍ജിച്ച തിരുനാവായയിലെ നിലപാടുതറ, മണികിണര്‍ , മരുന്നറ, ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ മന തുടങ്ങിയവ ചരിത്ര പ്രസിദ്ധമാണ്. കേരളത്തിലെ ഗാന്ധിയന്മാരുടെ സംഗമമായ സര്‍‌വോദയ മേള ഇവിടെയാണ് നടക്കാറുള്ളത്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.