Skip to main content

സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാംത രാജാവ് രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മാന്ധാംതാവ്  മഹര്‍ഷിയായി ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സില്‍ പ്രസാദവാനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാര്‍വ്വതിയുടെ കൈയില്‍ ആണെന്ന് അറിയാവുന്ന ശിവന്‍ ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ പാര്‍വ്വതി അറിയാതെ ഈ ശിവലിംഗം ശിവന്‍ മന്ധത മഹര്‍ഷിക്കു സമ്മാനിച്ചു. പിറ്റേ ദിവസം തന്റെ ശിവലിംഗം കാണാതായതായി അറിഞ്ഞ പാര്‍വ്വതി ഭദ്രകാളിയെയും ഭൂതഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാന്‍ അയച്ചു. ഭദ്രകാളി മഹര്‍ഷിയെ അനുനയിപ്പിച്ച് ശിവലിംഗം തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. ഭദ്രകാളിയുടെ ഭൂതഗണങ്ങള്‍ ആയുധങ്ങ ളുമായി മഹര്‍ഷിയുടെ ആശ്രമം ആക്രമിച്ചു. മഹര്‍ഷിയുടെ ശിഷ്യന്‍മാര്‍ തിരിച്ച് കാട്ടുപഴങ്ങള്‍ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ഭൂതഗണങ്ങളുടെ മുകളില്‍ വീണത്.

ഇന്നും ക്ഷേത്രത്തിലെ ഉത്സവത്തിന് കാട്ടുപഴങ്ങള്‍(ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. ഭൂതഗണങ്ങള്‍ക്ക് തിരിഞ്ഞോടേണ്ടി വന്നു. ഒടുവില്‍ ഭദ്രകാളി വന്ന് ബലമായി തന്റെ കൈകൊണ്ട് ശിവലിംഗം എടുത്തുകൊണ്ടുപോകുവാന്‍ നോക്കി. മഹര്‍ഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയില്‍ ശിവലിംഗം രണ്ടായി പിളര്‍ന്നു.വിഷ്ണുവും ബ്രഹ്മാവും ശിവനും മഹര്‍ഷിയുടെ ഭക്തിയില്‍ സം‌പ്രീതരായി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു. പൊട്ടിയ ശിവലിംഗം ഇന്നും ഈ ക്ഷേത്രത്തില്‍ ഉണ്ട്. മഹര്‍ഷിയുടെ കാലശേഷം ഒരുപാടു നാള്‍ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തില്‍ ചില വേട്ടക്കാര്‍ കത്തി മൂര്‍ച്ചയാക്കാന്‍ ശ്രമിച്ചപ്പോള്‍ ശിവലിംഗ ത്തില്‍ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണര്‍ത്തിച്ചു. അന്വേഷണ ത്തില്‍ ഇവിടെ ദുര്‍ഗ്ഗാദേവിയുടെ സാന്നിദ്ധ്യം കാണാനായി. ഇങ്ങിനെയാണ് തിരുമാം ന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഐതിഹ്യം.

ചരിത്രം വീണുറങ്ങുന്ന വള്ളുവനാടിന്റെ ദേശീയോത്സവമാണ് തിരുമാന്ധാംകുന്ന് പൂരം. കൊട്ടും കുരവയും ആര്‍പ്പുവിളികളും ഉയരുന്ന പൂരങ്ങളുടെ പൂരമായ ഈ മഹോത്സവത്തിനു സാക്ഷികളാകാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തലക്ഷങ്ങളെകൊണ്ട് അങ്ങാടിപ്പുറത്തിന്റെ തിരുമുറ്റം നിറഞ്ഞു തുളുമ്പും. മീനമാസത്തിലെ  മകീരം നാളിന്  ക്ഷേത്രത്തില്‍ നടക്കുന്ന പന്തീരടിപൂജയോടെ പൂരം കൊട്ടിപുറപ്പെടും.ഇത് പതിനൊന്ന് ദിവസമാണ് നീണ്ടുനില്‍ക്കുന്നത്.  ഈ അമ്പലത്തിലെ മറ്റൊരു പ്രത്യേകതയാണ് വഴിപാടാണ് മംഗല്യപൂജ. കന്യകമാര്‍ക്ക് മംഗല്യഭാഗ്യത്തിന് നടത്തുന്ന ഈ പൂജ മൂന്നുവര്‍ഷം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യം നടക്കും എന്നാണ് വിശ്വാസം. ശ്രീമൂല സ്ഥാനത്തെ ഉണ്ണിഗണപതിക്കാണ് ഈ പൂജ നടത്തുന്നത്.

 

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.