Skip to main content

വള്ളുവനാട്, പൊന്നാനി താലൂക്കുകളുടെ ഭരണ കേന്ദ്രമായിരുന്ന കോഴിക്കോട് സാമൂതിരി കോവിലകത്തിന്റെ കീഴിലുള്ള തിരുമുല്‍ശ്ശേരിക്കോട്ട പൊന്നാനി കോട്ടത്തറയില്‍ ഇന്നും പഴയ കാല പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. കാലപ്പഴക്കം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കോട്ടക്ക് ഏകദേശം 1500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. നാലു കെട്ടായിരുന്ന കോട്ട വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പൊളിച്ചു ചെറുതാക്കുകയായിരുന്നു. കോഴിക്കോട് സാമൂതിരിയുടെ അരിയിട്ടു വാഴ്ചക്ക് തിരുമല്‍ശ്ശേരി കോട്ടയിലെ കാരണവര്‍ക്കായിരുന്നു അവകാശം. ഇപ്പോഴത്തെ കാരണവരായ ടി.കെ.പരമേശ്വര രാജയുടെ അച്ഛനായ നാരായണന്‍ വലിയ രാജാവായിരുന്നു കോട്ടയിലെ അവസാന ഭരണാധികാരി. ഇദ്ദേഹത്തിന്റെ തലമുറ വരെ അരിയിട്ടു വാഴ്ചക്കായ് സാമൂതിരി കോവിലകത്ത് എത്തിയിരുന്നു. സാമൂതിരി കോവിലകത്തേക്ക് അരിയിട്ടു വാഴ്ചക്ക് പോകുമ്പോള്‍ അകമ്പടി സേവിച്ചിരുന്ന ഭടന്മാരുടെ കുന്തങ്ങളും മറ്റു രാജകീയ ആയുധങ്ങളും ഇപ്പോഴും കോട്ടയില്‍ സൂക്ഷിച്ചിട്ടുണ്ട്. കോട്ടയില്‍ ഉണ്ടായിരുന്ന അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങള്‍ 45 വര്‍ഷം മുമ്പ് കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കൈമാറി. 1400 വര്‍ഷത്തെ പഴക്കമുള്ള കണ്ടകുറുമ്പക്കാവ് ക്ഷേത്രം നിര്‍മ്മിച്ചത് തിരുമല്‍ശ്ശേരിക്കോട്ടയിലെ പൂര്‍വ്വീകരാണ്. കണ്ടക്കുറുമ്പക്കാവിലമ്മ കുടിയിരുന്നത് കോട്ടയിലെ തേമാറാറ എന്ന അറയിലായിരുന്നു. പിന്നീടാണ് ഭഗവതിയെ ഇപ്പോഴത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്.  തിരുമല്‍ശ്ശേരി കോട്ടയുടെ അവകാശമാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തെ ആല്‍ത്തറ. ഉത്സവത്തിനു ഇവിടെ കയറി ഇരിക്കാനുള്ള അവകാശം കോട്ടയിലുള്ളവര്‍ക്കു മാത്രമാണ്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.