Skip to main content

ശ്രീ+ഊര്‍ ആണ് തിരൂര്‍​. ശ്രീ എന്ന വാക്കിനര്‍ത്ഥം പുണ്യം, ഐശ്വര്യം എന്നിവയാണ്. അതിനാല്‍ ഐശ്വര്യമുള്ള നാട് എന്നാണ് തിരൂര്‍ എന്ന വാക്കിനര്‍ത്ഥം. എഴുത്തച്ചന്റെ ജന്മദേശം കൊണ്ട് പുണ്യമാക്കപ്പെട്ട നാട് തിരൂര്‍. ധീര ദേശാഭിമാനികളെ ബ്രിട്ടീഷ് മേലാളന്മാര്‍ വാഗണ്‍ ട്രാജഡിക്ക് കയറ്റികൊണ്ടുപോയ നാടും തിരൂര്‍ തന്നെ. വെട്ടത്തു നാടിന്റെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന നാടാണിത്. ഗള്‍ഫ് സ്പര്‍ശനത്താല്‍ ഉദിച്ചുയര്‍ന്ന നാടാണിത്. പാക്കിസ്ഥാനിലേക്കും ഉത്തരേന്ത്യയിലേക്കും വെറ്റില കയറ്റി അയക്കുന്ന പ്രസിദ്ധിയുള്ളത് തിരൂരിന് തന്നെ (പാന്‍ബസാര്‍ ). ഉണക്ക മത്സ്യ വ്യാപാരത്തിനും തിരൂര്‍ പ്രസിദ്ധം തന്നെ. ജില്ലയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ തിരൂരാണ്. നഗര പ്രദേശത്തു തന്നെ രണ്ടു ഡസനോളം ഹൈസ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.

മലബാറില്‍ വേണ്ടത്ര റോഡ് സൗകര്യമില്ലാതിരുന്ന കാലത്ത് പൊന്നാനിയേയും തിരൂരിനെയും ബന്ധിപ്പിക്കുന്ന ബോട്ടു സര്‍വ്വീസ് ഉണ്ടായിരുന്നു. തിരൂരിലെ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം തൃയാണിയൂര്‍ ശിവക്ഷേത്രമാണ്. ആഭരണ വിപണിയിലും പിച്ചല പാത്ര വിപണിയിലും മറ്റു വിപണിയിലും സജീവമാണ് തിരൂര്‍. തിരൂരിലെ ഗള്‍ഫ് ബസാര്‍ പ്രസിദ്ധമാണ്. തിരൂരിലെ വാഗണ്‍ ട്രാജഡി ഹാള്‍, സാംസ്ക്കാരിക സമുച്ചയം, തുഞ്ചന്‍പറമ്പ് എന്നിവ സാംസ്ക്കാരിക ഇടപെടലുകളാല്‍ സജീവമാണ്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.