സമര്‍പ്പിച്ചത് admin തീയതി വെള്ളി, 01/01/2010 - 15:16
ജില്ലയിലെ പഴയ വെട്ടത്തു നാട്ടിലുള്‍പ്പെട്ട തിരൂര്‍ തൃക്കണ്ടിയൂരിലാണ് ഒരു സാംസ്കാരിക സ്വരൂപമെന്ന നിലയില്‍ മലയാള ഭാഷ പിറവികൊണ്ടത് എന്നാണ് ഗണിക്കപ്പെടുന്നത്. മലയാളിക്ക് തുഞ്ചന്‍പറമ്പ് സ്വന്തം ഭാഷയുടെ ജന്മഭൂമിയാണ്. സംസ്കൃത ഭാഷയുടെ വരേണ്യാധികാരങ്ങളോട് കലഹിച്ച് ഊഴിയില്‍ ചെറിയവരായ മനുഷ്യരുടെ ഭാഷയ്ക്ക് ചമല്‍ക്കാരവും സാഹിത്യവും സംസ്കാരവും നല്‍കിയ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അക്ഷര ചരിത്രമില്ലെങ്കില്‍ മലയാളികള്‍ക്കൊരു തനത് സമൂഹ്യ ജീവിതമുണ്ടാകുമായിരുന്നില്ല. തുഞ്ചത്താചാര്യന്‍ സൃഷ്ടിച്ച ഭാഷാ നവോത്ഥാനം മലയാണ്മയുടെ ആദ്യത്തെ മാനവിക നവോത്ഥാനമായിരുന്നു.







Post new comment