താനൂര്‍ പരിയാപുരത്തുള്ള തൃക്കൈക്കോട്ട് ശിവ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലനാമ കഥ. ഈ പ്രദേശത്തുള്ള ഒരു വൃദ്ധബ്രാഹ്മണന്‍ ശിവക്ഷേത്ര ദര്‍ശനത്തിനായി ചെമ്മാടിനടുത്തുള്ള തൃക്കുളം ശിവക്ഷേത്രത്തില്‍ നിത്യേന പോകുമായിരുന്നു. ഒരു മഴക്കാലത്ത് വഴി മദ്ധ്യേയുള്ള നിറഞ്ഞു കവിഞ്ഞ പൂരപ്പുഴ കടക്കാന്‍ തോണികിട്ടിയില്ല. അദ്ദേഹം പുഴയില്‍ കണ്ട ഒരു മരത്തടിയില്‍ കയറി എങ്ങനെയോ അക്കരപറ്റി. അപ്പോഴാണ് അത് മരത്തടിയല്ലെന്നും ഒരു മുതലയാണെന്നും അദ്ദേഹത്തിന് മനസ്സിലായത്. ഇത്തരത്തില്‍ ഏറെ കഷ്ടപ്പെട്ട് ശിവക്ഷേത്രദര്‍ശനം നടത്തി വന്ന ഭക്തന് ഭഗവാന്‍ സ്വപ്നദര്‍ശനം നല്‍കിയത്രെ. ഇനി മേലാല്‍ എന്നെ കാണാന്‍ ഇങ്ങനെ കഷ്ടപ്പെടേണ്ടതില്ലെന്നും ഇല്ലത്തിനടുത്തു തന്നെ താന്‍ സാന്നിധ്യമരുളാമെന്നും ഭഗവാന്‍ ഭക്തനെ അറിയിച്ചു. ഈ സംഭവത്തിനു ശേഷം ഇല്ലപ്പറമ്പില്‍ ഒരിടത്ത് ഭഗവാന്‍ തന്റെ തൃക്കൈ പ്രത്യക്ഷമാക്കി. ഇങ്ങനെ ഭക്തനെ അനുഗ്രഹിക്കാന്‍ പരമശിവന്‍ തൃക്കൈകാട്ടിയ ഇടം ആണ് ലോപിച്ച് തൃക്കൈക്കാട്ട് എന്നായിത്തീര്‍ന്നത്.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 10:00







Post new comment