Skip to main content

നിറയെ മരുത് വൃക്ഷങ്ങള്‍ ഉള്ള ഊരാണ് നിറമരുതൂര്‍. പഴയ വെട്ടത്തു നാടിന്റെ ഭാഗവും തിരൂര്‍ നഗരസഭയുടെ അതിര്‍ത്തിയിലുള്ള പഞ്ചായത്തുമായ നിറമരുതൂരിന് ഈ പേര് ലഭിച്ചത് മരുത് വൃക്ഷങ്ങളുടെ സമൃദ്ധികൊണ്ടെന്ന് പഴമക്കാര്‍ പറയുന്നു. കരിമരുത്, നീര്‍മരുത് എന്നീ വൃക്ഷങ്ങളാല്‍ സമൃദ്ധമായിരുന്നവത്രെ നിറമരുര്‍. ഇതില്‍ കരിമരുത് ഔഷധങ്ങള്‍ വിശേഷപ്പെട്ടതാണ്. കരിമരുതിന്റെ കാലില്‍ നിന്നും ചെണ്ടക്കോലും നിര്‍മ്മിക്കും. ഇതിനാല്‍ പണ്ടുകാലങ്ങളില്‍ വൈദ്യന്മാരും വാദ്യകലാകാരന്മാരും കരിമരുത് തേടി നിറമരുതൂരില്‍ എത്തുമായിരുന്നു. അങ്ങനെ ഈ നാടിന് നിറമരുതൂര്‍ എന്ന പേരും വന്നു. എന്നാല്‍ ഇന്ന് ഇവിടെ മരുത് വൃക്ഷങ്ങള്‍ സുലഭമല്ല. വരാഹമിഹിരന്റെ ബൃഹത് ജാതകത്തിന് സമഗ്രവ്യാഖ്യാനം നല്‍കിയ പ്രശസ്ത പണ്ഡിതന്‍ തലക്കുളത്തൂര്‍ ഭട്ടതിരി ജീവിച്ചിരുന്നത് ഈ പ്രദേശത്താണെന്ന് പറയപ്പെടുന്നു. 1237-1295 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ജ്യോതി ശാസ്ത്രത്തില്‍ ആധികാരിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
 

4
Average: 4 (1 vote)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.