നല്ലഗ്രാമം എന്ന് അര്‍ത്ഥമുള്ള നിലമ്പഊര് എന്ന വാക്കില്‍ നിന്നാവണം നിലമ്പൂര് എന്ന സ്ഥലനാമം ഉണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു. നിലമ്പ ഊര് എന്നത് നലമ്പൂരും പിന്നീടത് നെലമ്പൂരും അതിനുശേഷം നിലമ്പൂരുമായി പരിണമിച്ചതാണെന്നും പണ്ഡിതര്‍ പറയുന്നു. നിലംബപുരം എന്ന വാക്കില്‍ നിന്നാണ് നിലമ്പൂര്‍ എന്ന പേര്‍ ഉണ്ടായതെന്ന കഥയും നിലവിലുണ്ട്. നിലംമ്പര്‍ എന്നാല്‍ ദേവന്മാര്‍ എന്നര്‍ത്ഥം. ഇതിഹാസ കാലവുമായി ബന്ധിപ്പിച്ച് ഈ ദേശത്തിന് വിടാരപുരി എന്നായിരുന്നു പേരെന്ന് വാദമുണ്ട്. വിരാട രാജ്യത്ത് പാണ്ഡവര്‍ അജ്ഞാത വാസത്തിനെത്തുകയും അവിടെ ഇടക്കിടെ ആക്രമിക്കാറുള്ള ആദിവാസികളെ ഭയപ്പെടുത്താനായി അര്‍ജുനന്‍ ഗാന്ധീവം തൊടുത്തുവെന്നുമാണ് കഥ. ആദിവാസികള്‍ക്കിടയില്‍ അമ്പ് വന്ന് വീഴുകയും അവര്‍ ഭയന്നോടുകയും ചെയ്തു. നിലത്ത് അമ്പ് വന്നു വീണ സ്ഥലം നിലത്തമ്പൂരായി മാറി. ഇത് ലോപിച്ച് നിലമ്പൂരായി മാറി. നിലമ്പൂര്‍ എന്ന് ആലേഖനം ചെയ്തിട്ടുള്ള ശില്‍പം ചുങ്കത്തറക്കടുത്ത് നിന്ന് ലഭിച്ചതായും പറയുന്നു.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 10:03







Post new comment