നിത്യഹരിത വനപ്രദേശങ്ങളും, തേക്ക് തോട്ടങ്ങളും, പുഴകളും നെടുങ്കയത്തെ അവിസ്മരണീയമായ കാഴ്ചകളാണ്. വനം വകുപ്പിന്റെ പഴയകാല പ്രതാപം വിളിച്ചോതുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്. ഇന്നും പുതുമയും ബലവും വേരോടെ നില്‍ക്കുന്ന 1930കളില്‍ നിര്‍മ്മിച്ച കമ്പിപ്പാലങ്ങളാണ് അവയിലൊന്ന്. ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന ഇ.കെ. ഡോസനാണ് ഇതിന്റെ ശില്‍പി. കരിമ്പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു ഡോസന്‍ . ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നെടുങ്കയത്ത് സംരക്ഷിച്ചിരിക്കുന്നു.
കരിമ്പുഴക്ക് അഭിമുഖമായി ഡോസന്‍ തടികൊണ്ട് തീര്‍ത്ത ബംഗ്ലാവും അതേപടിയുണ്ട്. വന്യ ജീവി സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരും വരെ നെടുങ്കയത്ത് ആനപിടുത്തം നടന്നിരുന്നു. അതിന്റെ സ്മാരകങ്ങളാണ് ഇന്ന് കാണുന്ന ആനപന്തിയും ഉള്‍വനത്തിലെ വാരിക്കുഴികളും. താപ്പാനകള്‍ക്കും മറ്റും ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ച കൂറ്റന്‍ പത്തായം കരുളായി റെയ്ഞ്ച് ഓഫീസില്‍ ഇപ്പോഴും ഉണ്ട്. കരിമ്പുഴയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ മുങ്ങിക്കുളിക്കാതെ പോകാറുമില്ല. നെടുങ്കയത്ത് പുഴയില്‍ അപകടം പതിയിരിക്കുന്നതിനാല്‍ സൂക്ഷിക്കേണ്ടതുണ്ട്.







Post new comment