താനൂരിനടുത്ത പരിയാരപുരം പണ്ട് പരിഹാര പുരമായിരുന്നു. ഈ പ്രദേശത്താണ് സുപ്രസിദ്ധമായ തൃക്കൈക്കാട്ട് മഠം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീരാമ ദേവന്റെ ഉപാസകരമായ സ്വാമിയാര്‍മാര്‍ വാണിരുന്നു.ഏറ്റവും വിനാശകരമായ ഗുരുശാപത്തിനു പോലും പരിഹാരം നേടാന്‍ ഈ സ്വാമിമാര്‍ക്ക് വെച്ചു നമസ്ക്കാരം ചെയ്താല്‍ മതിയെന്നാണ് വിശ്വാസം. ഇങ്ങനെ ശാപദുരിതങ്ങള്‍ക്ക് പരിഹാരമരുളുന്ന പുരം എന്നര്‍ത്ഥത്തില്‍ പരിഹാരപുരം പ്രസിദ്ധിനേടി. പിന്നീട് അത് ലോപിച്ചാണ് പരിയാരപുരമായത്. സന്താന സൗഭാഗ്യം, ദാമ്പത്യഭാഗ്യം, ദീര്‍ഘ മംഗല്യം, സമ്പല്‍സമൃദ്ധി, ആയുരാരോഗ്യ സൗഖ്യം എന്നിവക്കൊക്കെ പ്രാര്‍ത്ഥിച്ചു കൊണ്ട് നാനാ ജാതി മതസ്ഥരും വെച്ചു നമസ്ക്കാരത്തിനെത്തുന്നുണ്ട്. ചുക്ക്, അടയ്ക്ക, കാവിമണ്ണ്, വസ്ത്രം, ഗോപിക്കൂട്ട്, ചന്ദനം, ഭസ്മം, നാണ്യം എന്നീ ദ്രവ്യങ്ങള്‍ ഒരു തളികയില്‍ സ്വാമിയാര്‍ക്കു മുമ്പില്‍ വെച്ച് നമസ്ക്കരിക്കുന്ന ചടങ്ങാണ് വെച്ചു നമസ്കാരം. മഠത്തിലെ ഉപാസനാ മൂര്‍ത്തിയായ ശ്രീരാമദേവനേയും അടുത്ത് തന്നെയുള്ള തൃക്കൈക്കോട്ട ശിവക്ഷേത്രത്തിലും വണങ്ങിയാല്‍ വെച്ചു നമസ്ക്കാരചടങ്ങ് പൂര്‍ത്തിയാവും. ശാപദുരിതങ്ങള്‍ക്ക് പരിഹാരം തേടി ധാരാളം പേര്‍ ഇന്നും പരിഹാരപുരത്തെത്തി കര്‍മ്മങ്ങള്‍ ചെയ്ത് മടങ്ങുന്നു.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 09:59







Post new comment