ബ്രിട്ടീഷ് ഓര്‍മ്മകള്‍ പേറി പൊന്നാനി പാണ്ടികശാല വളഞ്ഞു പുളഞ്ഞ് കല്‍ച്ചകെട്ടിവരിയുന്ന ആല്‍മര വേരുകള്‍ക്കിടയില്‍ പ്രാചീന ഗുഹകളുടെ പ്രതീതി ജനിപ്പിക്കുന്ന കുറെ മുറികള്‍. പൊന്നാനി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടെ തൊട്ട് കിഴക്കു ഭാഗത്തുള്ള പഴയ പാണ്ടികശാല കെട്ടിടത്തിന് ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുണ്ട്. പൊന്നാനിയുടെ ചരിത്ര സമ്പന്നമായ വ്യാപാരകാലത്ത് ഈ മുറികള്‍ ഗുജറാത്തുകളുടെ പാണ്യാലയായിരുന്നു. ഇന്ത്യയിലെ വിവിധ തുറമുഖ പട്ടണങ്ങളില്‍ നിന്നും വിദേശത്തു നിന്നും പൊന്നാനിയില്‍ കപ്പല്‍ മാര്‍ഗം എത്തിയിരുന്ന സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് ഈ മുറികളിലായിരുന്നു. തൂത്തുകുടി, മുംബൈ, എന്നിവിടങ്ങളില്‍ നിന്നും ഉപ്പ്, മംഗലാപുരത്തെ കംകോളിയില്‍നിന്നും ഉണക്ക മത്സ്യം, ഓട് എന്നിവയും ഈ വ്യാപാര ശാലയില്‍ എത്തിയിരുന്നു. പകരം തേങ്ങ, ഉണക്കപ്പൂള, കയര്‍ എന്നിവ കയറ്റുമതി വഴി കടല്‍കടന്നു. അക്കാലം കപ്പലുകള്‍ തോട്ടുങ്ങള്‍ പള്ളിഭാഗത്ത് (ഇന്നത്തെ പള്ളിക്കടവ്) വരെ വന്ന് ചരക്കുകള്‍ ഇറക്കിയിരുന്നു. പിന്നീട് അഴിമുഖത്ത് മണ്ണ് അടിഞ്ഞ് കപ്പലുകള്‍ വരാതായി. അതോടെ പൊന്നാനിയുടെ ഈ വാണിജ്യ കേന്ദ്രം നിശ്ശേഷം നിലച്ചു. ആളും ആരവും ചരക്കുമൊഴിഞ്ഞ ഈ മുറികള്‍ അഞ്ച് എണ്ണം തകര്‍ന്നു വീണു. ശേഷിച്ച രണ്ടെണ്ണം ഇപ്പോഴും ഹോട്ടലായി തുടരുന്നു. പൊന്നാനി ഷിപ്പിങ്ങ് ഹാര്‍ബറിന്റെ പണി കഴിയുന്നതോടെ ഈ കെട്ടിടം പൊളിച്ചുനീക്കി.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 10:07







Post new comment