Skip to main content

ഏതാണ്ട് എഴുത്തച്ഛന്റെ സമകാലീനനായിരുന്ന പൂന്താനം ജനിച്ചുവളര്‍ന്ന പ്രദേശവും മലപ്പുറം ജില്ലയിലാണ്. പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂരാണ് പൂന്താനം ഇല്ലം. അതിഗഹനമെന്ന് കരുതപ്പെട്ടിരുന്ന വേദാന്ത ചിന്തകളെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ അതീവ ലളിതമായി മലയാളത്തിലാവിഷ്കരിച്ച പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലൂടെ എഴുത്തച്ഛന്‍ തുടങ്ങിവെച്ച നവോത്ഥാനം കുറേക്കൂടി സമഗ്രമായ സാമൂഹികാവബോധത്തിലേക്ക് വളര്‍ന്നു. ആ സാംസ്കാരിക നവോത്ഥാനത്തിന്റെ ശക്തിയും സൗന്ദര്യവും തിരിച്ചറിഞ്ഞുകൊണ്ടാണ് മഹാസംസ്കൃത പണ്ഡിതനും കവിയുമായിരുന്ന മലപ്പുറം ജില്ലക്കാരന്‍ തന്നെയായ മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം എന്ന തന്റെ വിഖ്യാത കാവ്യം എഴുതിത്തുടങ്ങുന്നതിന് മുമ്പ് ഉപദേശമാരായാന്‍ എഴുത്തച്ഛന്റെ അടുത്തേക്ക് ദൂതനെ പറഞ്ഞയച്ചത്.

1
Average: 1 (1 vote)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.