Skip to main content

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, വള്ളുവനാട് രാജഭരണകാലം, ഓണാഘോഷത്തിനു കൊഴുപ്പുകൂട്ടാന്‍ വള്ളുവനാടന്‍ തലസ്ഥാനത്ത് കായിക വിനോദമെന്ന നിലയില്‍ ഓണത്തല്ല് സംഘടിപ്പിക്കുമായിരുന്നു. രാജാവില്‍ നിന്ന് പുടവ സമ്മാനമായി ലഭിക്കുന്ന തല്ലില്‍ പങ്കെടുക്കുവാന്‍ മല്ലന്മാരായ ഒട്ടേറെ പേര്‍ അന്യദേശങ്ങളില്‍ നിന്നു പോലും ഇവിടെ എത്തിയിരുന്നു. ഇന്നത്തെ അങ്ങാടിപ്പുറമായിരുന്നു വള്ളുവനാട് രാജ്യത്തിന്റെ തലസ്ഥാനം. അന്ന് ഓണക്കാലത്ത് പെരുംതല്ല് നടന്നിരുന്ന മണ്ണ് വര്‍ഷങ്ങള്‍ക്ക് ശേഷം പെരുംതല്ല് മണ്ണയായും പിന്നീട് പെരിന്തല്‍മണ്ണയായും മാറിയെന്നാണ് വിശ്വാസം. രാജഭരണത്തോടൊപ്പം ഓണക്കാലത്തെ തല്ലുമത്സരവും ഇപ്പോള്‍ ഇവിടുത്തുകാര്‍ക്ക് അന്യമായി. പെരിന്തല്‍മണ്ണ അങ്ങാടിക്കും പുത്തനങ്ങാടിക്കും അപ്പുറത്തുള്ള പ്രദേശമാണ് അങ്ങാടിപ്പുറമെന്ന പേരിലറിയപ്പെടുന്ന അങ്ങാടിപ്പുറം. ഇരു അങ്ങാടികള്‍ക്കും അപ്പുറത്തുമുള്ള ഈ ക്ഷേത്രനഗരത്തെ പഴമക്കാര്‍ അങ്ങാടിക്കപ്പുറമെന്ന് വിളിച്ചു. പിന്നീട് അങ്ങാടിപ്പുറമായി പരിഗണിച്ചു.
 

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.